CinemaGeneralKeralaLatest NewsMollywoodNEWSSocial MediaWOODs

സാമ്രാജ്യത്തെപ്പോലെ കേരളം ഭരിക്കുന്ന പിണറായി വിജയനാണെന്റെ ഇപ്പോഴത്തെ ദൈവം: ഭീമൻ രഘു

വിജയനെ പോലെ ഭരിക്കാൻ അറിയാവുന്ന ഒരു ഭരണാധികാരി ലോകത്തെങ്ങുമില്ല

കേരളത്തെ ഒരു സാമ്രാജ്യം പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുന്നതെന്നും ആ പിണറായി വിജയനാണെന്റെ ഇപ്പോഴത്തെ ദൈവമെന്നും തുറന്ന് പറയുകയാണ് നടനും സിപിഎം സഹയാത്രികനുമായ ഭീമൻ രഘു.

പിണറായി വിജയനെ പോലെ ഭരിക്കാൻ അറിയാവുന്ന ഒരു ഭരണാധികാരി ലോകത്തെങ്ങുമില്ലെന്നും അടുത്ത വർഷവും കേരളത്തിൽ ഇടത് പക്ഷം തന്നെ ഭരണത്തിലെത്തുമെന്ന് തനിക്ക് ഉറപ്പാണെന്നും ഭീമൻ രഘു വ്യക്തമാക്കി.

തന്നെ സംബന്ധിച്ചിടത്തോളം പിണറായി വിജയൻ ദൈവം തന്നെയാണ്, അതിൽ മാറ്റമില്ല, സ്ഥാനമാനങ്ങൾ തരുന്നത് പാർട്ടിയാണ്. അത് പാർട്ടിയുടെ തീരുമാനമാണെന്നും നടൻ. എന്ത് ചുമതല ഏൽപ്പിച്ചാലും അത് ചെയ്യുമെന്നും താരം. തന്റെ കുടുംബത്തിൽ ഏറെ പേരും ഇടത്പക്ഷ അനുകൂലികളാണെന്നും നടൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button