ധൂം സിനിമയിലൂടെ ആരാധക പ്രീതി നേടിയ പ്രശസ്ത ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗാധ്വി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. നിർമ്മാതാവ് ബോണി കപൂറാണ് സഞ്ജയ് ഗാധ്വിയുടെ മരണവാർത്ത മാധ്യമങ്ങളെ അറിയിച്ചത്. ജന്മദിനത്തിന് മൂന്ന് ദിവസം മുന്നെയാണ് സഞ്ജയ് ഗാധ്വിയുടെ മരണം.
2001 ൽ പുറത്തിറങ്ങിയ ‘തേരെ ലിയേ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കു അരങ്ങേറ്റം കുറിച്ച ഇദ്ദേഹം യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ 2004 ൽ പുറത്തിറങ്ങിയ ‘ധൂം’ സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. 2020-ൽ റിലീസ് ചെയ്ത ഓപ്പറേഷൻ പരീന്ദേയായിരുന്നു സഞ്ജയ് ഗാധ്വിയുടെ അവസാന ചിത്രം.
Post Your Comments