മകൾ മീനാക്ഷിയെക്കുറിച്ച് നടൻ ദിലീപ് പങ്കുവച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. മീനാക്ഷി ഡോക്ടറായി പ്രാക്റ്റീസ് തുടങ്ങിയതില്‍ സന്തോഷം പങ്കുവച്ച താരം താന്‍ എടുത്തു നടന്ന മകള്‍ സര്‍ജറി ചെയ്യുന്ന ചിത്രങ്ങള്‍ അയച്ച് തരുമ്പോള്‍ മനസിലുണ്ടാകുന്ന വികാരം പറഞ്ഞറിയിക്കാനാകില്ല എന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
READ ALSO: തികച്ചും വെറുപ്പുളവാക്കുന്നു: മൻസൂർ അലി ഖാനെതിരെ മഞ്ജിമ മോഹൻ
ദിലീപിന്റെ വാക്കുകൾ ഇങ്ങനെ,
‘അവള്‍ എല്ലാം ഒറ്റയ്ക്കാണ് നേടിയത്. പ്ലസ് ടു കാലഘട്ടത്തിലാണ് മീനാക്ഷി ജീവിതത്തിലെ ഏറ്റവും വലിയ ട്രോമ അനുഭവിക്കുന്നത്, എന്നാല്‍ അതെല്ലാം തരണം ചെയ്ത് നല്ല മാര്‍ക്ക് നേടിയാണ് മീനാക്ഷി മെഡിസിന് പ്രവേശനം നേടുന്നത്, ആ സംഭവം മകളോട് ബഹുമാനം തോന്നിപ്പിച്ചു.
അതേസമയം, താനും മകളും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. പക്ഷെ നമ്മള്‍ ജീവിക്കുന്നത് തന്നെ മക്കള്‍ക്ക് വേണ്ടിയല്ലേ. എല്ലാ അച്ഛനും അമ്മയും അങ്ങനെയാണ്. മോളെ ഒരു കാര്യത്തിലും ഞാന്‍ ഉപേദശിക്കാറില്ല, മോള്‍ക്ക് എന്താണോ ഇഷ്ടം അതിനൊപ്പം നില്‍ക്കാനാണ് ശ്രമിക്കാറുള്ളത് ‘- ദിലീപ് വ്യക്തമാക്കി.
Post Your Comments