ഷാറൂഖ് ഖാനെ കേന്ദ്ര കഥാപാത്രമാക്കി കൊറിയോഗ്രാഫറും സംവിധായികയുമായ ഫറാ ഖാൻ ഒരുക്കിയ ചിത്രമാണ് ഷാ ഓം ശാന്തി ഓം. 2007ൽ പുറത്തിറങ്ങിയ ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഓം ശാന്തി ഓം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തനിക്കുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് ഫറാ ഖാൻ.
സിനിമയിലെ ഒരു രംഗത്തിനായി താരം രണ്ട് ദിവസം വെള്ളം കുടിച്ചില്ലെന്ന് ഫറ പറയുന്നു. ഷാരൂഖ് ഖാന്റെ ഷർട്ടില്ലാത്ത രംഗം ഈ ചിത്രത്തിൽ പ്ലാൻ ചെയ്തിരുന്നു. ‘മേ ഹൂം നാ’ ആണ് എന്റെ ആദ്യ സംവിധാന ചിത്രം. ഷാരൂഖ് ഖാന്റെ ഷർട്ടില്ലാത്ത രംഗം ഈ ചിത്രത്തിൽ പ്ലാൻ ചെയ്തിരുന്നു. എന്നാൽ ആ സമയത്താണ് ഷാരൂഖ് നടുവേദന കാരണം വലയുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ കാരണം ആ രംഗം ചിത്രീകരിച്ചിരുന്നില്ല. പക്ഷേ ഷാരൂഖ് എനിക്കൊരു വാക്ക് തന്നു. ഷർട്ടില്ലാത്ത രംഗം ആദ്യം ഷൂട്ട് ചെയ്യുന്നത് എന്റെ ക്യാമറയ്ക്ക് മുന്നിലായിരിക്കും. ഓം ശാന്തി ഓം എന്ന സിനിമയിലത് സാധ്യമായി.
ചിത്രത്തിലെ ‘ ഡിസ്കോ’ ഗാനരംഗത്തിൽ ഷർട്ട് ലെസായി എസ്. ആർകെ എത്തി. ഈ സീനിനു വേണ്ടി രണ്ടു ദിവസം ഷാരൂഖ് വെള്ളം കുടിച്ചില്ല. വയറു വീർക്കാതിരിക്കാൻ വെള്ളം കുടിച്ചില്ല എന്നാണ് ഫറ വ്യക്തമാക്കിയത്. ഇത്രയും ഡെഡിക്കേഷനുള്ള മറ്റൊരു താരത്തെയും കണ്ടിട്ടില്ലെന്നും ഫറ വ്യക്തമാക്കി. ഡെഡിക്കേഷൻ എന്നാൽ ഇങ്ങനെയാണെന്നും താരം.
Post Your Comments