GeneralLatest NewsMollywoodNEWSWOODs

‘നീ ചാകുമെടാ, പണ്ടൊരു പെണ്ണിനെ പീഡിപ്പിച്ചവനല്ലേ, അവളുടെ കണ്ണുനീരിന്റെ ശാപമാടാ’ എന്നായിരുന്നു അവർ പറഞ്ഞത് : നടൻ സുധീര്‍

ഒരു പെണ്ണിനെയും റോഡില്‍ തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോകാനോ വിവാഹം കഴിക്കാനോ താൻ ശ്രമിച്ചിട്ടില്ല

വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് സുധീര്‍ സുകുമാരൻ. വിനയൻ സംവിധാനം ചെയ്ത ഡ്രാക്കുള ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തിലെ നടിയോട് മോശമായി പെരുമാറിയെന്ന ആരോപണവും അക്കാലത്ത് ഉയര്‍ന്നിരുന്നു. ഈ പഴയ വിവാദത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോൾ.

ഒരു പെണ്ണിനെയും റോഡില്‍ തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോകാനോ വിവാഹം കഴിക്കാനോ താൻ ശ്രമിച്ചിട്ടില്ലെന്നും പത്ത് വര്‍ഷമായിട്ടും ഇന്നും ആ ചീത്തപ്പേര് കേള്‍ക്കുകയാണെന്നും സുധീര്‍ പറയുന്നു. . താൻ കാൻസര്‍ ബാധിതനാണെന്ന് പറഞ്ഞപ്പോള്‍ പോലും പലരും മോശം കമന്റുകളുമായി എത്തിയെന്നും പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിനോട് സംസാരിച്ചപ്പോൾ സുധീര്‍ കൂട്ടിച്ചേര്‍ത്തു.

read also: സെക്കൻ്റ് ഷോ പ്രൊഡക്ഷൻസിൻ്റെ രണ്ടാമതു ചിത്രം ‘സമൻസ്’: ഒരുങ്ങുന്നു

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ഗൂഗിളില്‍ നടൻ സുധീര്‍ സുകുമാരൻ എന്നു തിരഞ്ഞാല്‍ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു, കൊല്ലാൻ ശ്രമിച്ചു എന്നൊക്കെയാണ് വരുന്നത്. എന്റെ കുഞ്ഞുങ്ങള്‍ സത്യമായി പറയുന്നു, ഞാനിങ്ങനെ ഒരു പെണ്ണിനെയും റോഡില്‍ തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോകാനോ ഭാര്യ ഇരിക്കെത്തന്നെ വേറൊരു പെണ്ണിനെ കല്യാണം കഴിക്കാനോ പോയിട്ടില്ല.

ഇതിനെതിരെ അന്നു തന്നെ പ്രതികരിക്കാനിരുന്നതാണ്. എന്നാൽ, വിനയൻ സാര്‍ പറഞ്ഞതുകൊണ്ടാണ് മിണ്ടാതിരുന്നത്. ഇപ്പോള്‍ പ്രതികരിച്ചാല്‍ സിനിമ പരാജയമാകുമെന്നാണ് സാര്‍ പറഞ്ഞത്. ആളുകള്‍ എല്ലാം പതിയെ മറക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പത്ത് വര്‍ഷം കഴിഞ്ഞിട്ടും ഇന്നും ആ ചീത്തപ്പേര് കേള്‍ക്കുകയാണ്.

ഞാൻ വയ്യാതിരുന്നപ്പോള്‍ കാൻസര്‍ ആണെന്ന് തുറന്നു പറഞ്ഞ സമയമുണ്ട്. ‘ഞാൻ തിരിച്ചുവരും, നിങ്ങളുടെ പ്രാര്‍ഥന വേണ’മെന്നു സമൂഹമാധ്യമത്തില്‍ കുറിച്ചപ്പോള്‍, ‘നീ ചാകുമെടാ, പണ്ടൊരു പെണ്ണിനെ പീഡിപ്പിച്ചവനല്ലേ, അവളുടെ കണ്ണുനീരിന്റെ ശാപമാടാ” എന്നായിരുന്നു കമന്റ്. ഇതൊക്കെ കാണുന്ന എന്റെ മാനസികാവസ്ഥ ഓര്‍ത്തിട്ടുണ്ടോ? തെറ്റു ചെയ്യാതിരുന്നിട്ടും ഇതാണ് അവസ്ഥ . കാൻസര്‍ വന്നിട്ട് വരെ ദൈവം എന്നെ ഉയര്‍ത്തെഴുന്നേല്‍പിച്ച്‌ ഇതുവരെ എത്തിച്ചു. എന്നെ ഒന്നും തളര്‍ത്തുന്നില്ല. അടുത്തറിയാവുന്നവര്‍ക്ക് എന്നെ അറിയാം. ഡ്രാക്കുള നല്ല രീതിയില്‍ വിജയിച്ചിട്ടും തന്റെ ഗ്രാഫ് മുകളിലേക്കു പോകാത്തതിനു കാരണം ആ ബ്ലാക്ക്മാര്‍ക്ക് ആയിരുന്നു’- നടൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button