കുബേരൻ എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി നടി കീർത്തി അരങ്ങേറ്റം കുറിച്ചത്. മലയാള സിനിമയുടെ പ്രിയ താരമായ മേനകയുടെ മകൾ എന്ന ലേബലിൽ നിന്നും സിനിമാ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ കീർത്തിക്ക് കഴിഞ്ഞു.
സിനിമാ രംഗത്തേക്ക് എത്തിയിട്ട് പത്ത് വർഷം തികഞ്ഞിരിക്കുകയാണ് എന്ന സന്തോഷ വാർത്തയാണ് നടി ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമാണ് കീർത്തിയിപ്പോൾ.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് നടി തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് പറഞ്ഞത്. തന്നെ ജീവിതത്തിൽ പിന്തുണക്കുന്ന മാതാപിതാക്കളോടും സിനിമാ അവസരങ്ങൾ തന്ന സംവിധായകരോടും നടി നന്ദി പറഞ്ഞു. ഈ ജീവിതത്തിന് എന്നും അച്ഛനമ്മമാരോട് കടപ്പെട്ടിരിക്കും, സിനിമാ ജീവിതത്തിൽ കൈപിടിച്ച് ഉയർത്തിയത് പ്രിയൻ അങ്കിളാണ് എന്നുമാണ് കീർത്തി പറഞ്ഞത്.
Post Your Comments