BollywoodCinemaGeneralLatest NewsNEWSSocial MediaWOODs

എന്റെ കുഞ്ഞ് മകൾ റാഹയ്ക്ക് ഒരു വയസേയുള്ളൂ, ഇൻസ്റ്റ​ഗ്രാം കണ്ടന്റ് ആക്കുവാൻ താൽപ്പര്യമില്ലെന്ന് നടി ആലിയ

ആലിയയും ഭർത്താവ് രൺബീറും അടുത്തിടെ മകൾക്ക് വേണ്ടി വഴക്കിടാറുണ്ടെന്ന് വെളിപ്പെടുത്തി

മകളെ ഇൻസ്റ്റ​ഗ്രാം കണ്ടന്റ് ആക്കുവാൻ താൽപ്പര്യമില്ലെന്ന് നടി ആലിയ ഭട്ട്. മകൾ റാഹയ്ക്ക് ഒരു വയസേയുള്ളൂ, കുഞ്ഞാണ്, അവളെ ഇത്തരം കാര്യങ്ങളിലേക്ക് കൊണ്ടുവരുന്നത് താൽപ്പര്യമില്ലെന്നും ബോളിവുഡ് താരം തുറന്ന് പറഞ്ഞു.

ബോളിവുഡ് ആരാധകരുടെ പ്രിയ താരങ്ങളായ ആലിയയും ഭർത്താവ് രൺബീറും അടുത്തിടെ മകൾക്ക് വേണ്ടി വഴക്കിടാറുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ആര് കൂടുതൽ നേരം കുഞ്ഞിനെ എടുക്കും എന്നതാണ് വഴക്കിന്റെ കാരണമെന്നാണ് നടി പറയുന്നത്. കുറേ നേരം നിങ്ങളുടെ കയ്യിലായിരുന്നു, ഇനി എനിക്ക് വേണമെന്ന് പറഞ്ഞ് പരസ്പരം പോരടിക്കുന്നത് പതിവാണെന്നും തമാശയായി നടി പറഞ്ഞിരുന്നു.

കൂടെ മകൾ ഉണ്ടെങ്കിൽ പാപ്പരാസികളോട് കുഞ്ഞിന്റെ ചിത്രങ്ങൾ പകർത്തരുതെന്ന് കർശനമായി പറയാറുണ്ടെന്നും, ചിത്രങ്ങളെടുക്കാൻ സമ്മതിക്കില്ലെന്നും നടി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button