നടി നിമിഷ സജയനൊപ്പം അഭിനയിക്കുന്നത് വളരെ കംഫർട്ടബിളാണെന്ന് നടൻ ടൊവിനോ തോമസ്. ഡോ. ബിജു സംവിധാനം ചെയ്ത അദൃശ്യജാലകങ്ങൾ എന്ന ചിത്രത്തിലാണ് ഒടുവിൽ ഡോ.ടൊവിനോ അഭിനയിച്ചത്. ചിത്രത്തിന്റെ സെറ്റിൽ വച്ചുണ്ടായ രസകരമായ അനുഭവമാണ് ടൊവിനോ പങ്കുവെച്ചത്.
ഒരു ദിവസം സെറ്റിൽ വച്ച് സംവിധായകൻ ഡോ. ബിജു നിമിഷ സജയനോട് ഒരു ലിപ് ലോക്ക് സീൻ ചെയ്യാൻ ആവശ്യപ്പെടുന്നു. ചിത്രത്തിലെ നായകനും നായികയും തമ്മിലുള്ള അടുപ്പത്തിന്റെ ആഴം കാണിക്കാൻ ലിപ് ലോക്ക് രംഗം ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു എന്ന് പറഞ്ഞപ്പോൾ താനും നിമിഷയും തമ്മിൽ ലിപ് ലോക്ക് ഉണ്ടാകാൻ സാധ്യതയില്ലെന്ന് പറഞ്ഞുവെന്നും ടൊവിനോ.
ലിപ് ലോക്ക് ചെയ്താൽ എന്റെ പല്ലുകൾ അവളുടെ വായിലേക്ക് പോകും. അതൊക്കെ വെപ്പ് പല്ലല്ലെ എന്നും താൻ പറഞ്ഞുവെന്നും അത്തരം തമാശകൾ പറയാനും നിമിഷയുടെ അടുത്ത് സ്വാതന്ത്ര്യം ഉണ്ടെന്നും ടൊവിനോ. ഞാൻ അവൾക്ക് ഒരു സഹോദരനെ പോലെയാണ്, അവൾ എനിക്ക് ഒരു അനുജത്തിയെപ്പോലെയാണ്, എല്ലാ ദിവസവും വിളിച്ച് സംസാരിക്കാറുണ്ടെന്നും ടൊവിനോ വ്യക്തമാക്കി.
Post Your Comments