പ്രശസ്ത ഗായകനും റാപ്പറുമായ ഹണി സിംഗിനും ഭാര്യ ശാലിനിയ്ക്കും ഡൽഹി കോടതി വിവാഹമോചനം അനുവദിച്ചു. മാനസികവും ശാരീരികവും ലൈംഗികവും സാമ്പത്തികവുമായ അതിക്രമങ്ങൾ അനുഭവിച്ചതായി അവകാശപ്പെട്ടാണ് സിംഗിന്റെ ഭാര്യ ഗാർഹിക പീഡന ആരോപണങ്ങൾ ഉന്നയിച്ച് വിവാഹമോചനത്തിന് പരാതി നൽകിയത്.
എന്നാൽ ഇരുവരും ഒത്തുതീർപ്പിലെത്തിയതോടെ ഈ ആരോപണങ്ങൾ ശാലിനി പിൻവലിച്ചു. ഈ ഒത്തുതീർപ്പിന്റെ ഭാഗമായി, കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, സിംഗ് ഒരു കോടി രൂപ ഭാര്യക്ക് കൈമാറിയെന്ന് അവകാശപ്പെട്ടിരുന്നു.
അനുരഞ്ജനത്തിന് ശ്രമിക്കാൻ എന്തെങ്കിലും ആഗ്രഹമുണ്ടോ എന്ന് ചോദിച്ചതിന്, ഒരുമിച്ച് ജീവിക്കാനോ താമസിക്കാനോ സാധ്യതയില്ലെന്ന മറുപടിയാണ് സിംങ് നൽകിയത്. നീണ്ട 13 വർഷത്തെ ദാമ്പത്യമാണ് ഇതോടെ ഇരുവരും അവസാനിപ്പിച്ചത്. ഹണി സിംങ് മയക്കുമരുന്നിന് അടിമയായെന്ന് ഇടക്ക് വാർത്തകൾ വന്നിരുന്നു.
Post Your Comments