ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് മലയാളത്തിന് സമ്മാനിച്ചത് നിരവധി സൂപ്പര്‍ഹിറ്റുകളാണ്. അച്ഛനും ശ്രീനി അങ്കിളും ഇപ്പോഴും അവരുടെ ഹോംവര്‍ക്ക് തുടരുകയാണെന്ന് അനൂപ് സത്യൻ. സോഷ്യൽ മീഡിയയിൽ കൊച്ചിയിലെ വീട്ടിലെത്തി ശ്രീനിവാസനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങളും അനൂപ് പങ്കുവെച്ചിട്ടുണ്ട്.
read also: ഇംഗ്ലീഷ് മെച്ചപ്പെടുത്തൂ, കല്യാണം കഴിക്കാൻ എനിക്ക് ഇഷ്ടമാണ്, ഷമിയെ വിവാഹം ചെയ്യണമെന്ന് പ്രശസ്ത നടി
‘ശ്രീനി അങ്കിള്‍: ഞാൻ ഇപ്പോള്‍ ടാഗോറിന്റെ ചെറുകഥകള്‍ വായിക്കുകയാണ്.
ഞാൻ: കൊള്ളാം, അങ്കിള്‍ എന്തെങ്കിലും പ്രചോദനം തേടുകയാണോ?
ശ്രീനി അങ്കിള്‍: അങ്ങനെയല്ല. ഇത് ഒരു ഗൃഹപാഠം പോലെയാണ്. ‘സത്യജിത് റേ’ എങ്ങനെയാണ് ഈ കഥകളില്‍ ചിലത് മനോഹരമായ സിനിമകളിലേക്ക് സ്വീകരിച്ചത് എന്നറിയുന്നതിനാണ് ഈ വായന’- അനൂപ് കുറിച്ചു.
ആരോഗ്യം മെച്ചപ്പെടുത്തി വീണ്ടും സിനിമകളില്‍ സജീവമാവുകയാണ് ശ്രീനിവാസൻ. ‘കുറുക്കൻ’ ആണ് ശ്രീനിവസന്റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. 2018 ല്‍ പുറത്തിറങ്ങിയ ഞാൻ പ്രകാശനാണ് ശ്രീനിവാസനും സത്യൻ അന്തിക്കാടും ഒന്നിച്ചെത്തിയ അവസാന ചിത്രം.
Post Your Comments