ഈ വർഷത്തെ ലോകകപ്പിൽ മികച്ച ഫോമിലാണ് മുഹമ്മദ് ഷമി. തുടക്കത്തില് അവസരം ലഭിക്കാതിരുന്ന താരം പിന്നീട് തനിക്ക് ലഭിച്ച അവസരങ്ങൾ മനോഹരമാക്കുകയായിരുന്നു.
നേരത്തെ ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമെന്ന റെക്കോർഡ് ഷമിയുടെ പേരിലാണ്. ക്രിക്കറ്റ് പ്രേമികൾ സോഷ്യൽ മീഡിയയിൽ ഷമിയെ പുകഴ്ത്തുകയാണ്. വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വിവാദങ്ങളും മൂലം കരിയറിൽ വലിയ തിരിച്ചടി നേരിട്ട താരം ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. അതിനിടയിലാണ് ഷമിക്ക് ബോളിവുഡിൽ നിന്ന് വിവാഹാലോചന വന്നിരിക്കുന്നത്.
ഷമിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് പറഞ്ഞ് നടി പായൽ ഘോഷ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. ഇംഗ്ലീഷ് മെച്ചപ്പെടുത്തൂ, ഞാൻ നിന്നെ വിവാഹം കഴിക്കാൻ തയ്യാറാണ്’ എന്നായിരുന്നു നടി കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്. ചന്ദ്രശേഖർ യെലേട്ടിയുടെ ‘പ്രയാണം’ എന്ന ചിത്രത്തിലൂടെ സിനിമാ ജീവിതം ആരംഭിച്ച പായൽ ഘോഷ് വർഷധാരേ, ഊസരവല്ലി, മിസ്റ്റർ റാസ്കൽ, പട്ടേൽ കി പഞ്ചാബി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
Post Your Comments