സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാർ. ഭാര്യയും നാല് പെൺമക്കളും അടങ്ങുന്ന കുടുംബം സോഷ്യൽ മീഡിയയിലും സൂപ്പർ സ്റ്റാറുകളാണ്.
ഒരു കുടുംബത്തിലെ എല്ലാവർക്കും യൂട്യൂബ് ചാനലുള്ള അപൂർവ്വം കുടുംബങ്ങളിൽ ഒന്നുകൂടിയാണ് കൃഷ്ണകുമാറിന്റേത്. സോഷ്യൽ മീഡിയയിലടക്കം ഏറെ ആരാധകരുള്ള ചാനലുകളാണ് എല്ലാവരുടേതും.
തിരിഞ്ഞുനോക്കുമ്പോൾ വളരെ വേഗം കടന്നു പോയ ഒരു ചെറിയ കാലമായി തോന്നുന്നു. സ്നേഹിച്ചും, കലഹിച്ചും വിട്ടുവീഴ്ചകളിലൂടെയും, ദുഖത്തിലൂടെയും സന്തോഷത്തിലൂടെയും കടന്നു പോയ നല്ല ഒരു ജീവിതം. ഇതുവരെയുള്ള യാത്രയിൽ, 4 മക്കൾക്കും, കൂടെനിന്ന എല്ലാവർക്കും നന്മകൾ, പരിചയപ്പെട്ടിട്ടു 3 ദശകങ്ങൾ കഴിഞ്ഞു, 30 വർഷം വലിയൊരു കാലമെന്നു കരുതിയ സമയമുണ്ടായിരുന്നു, ഇത്രയും കാലം സന്തോഷമായി കൂടെ നിന്ന ഭാര്യ സിന്ധുവിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് കൃഷ്ണകുമാർ.
കുറിപ്പ് വായിക്കാം
സിന്ധുവിനു പിറന്നാൾ ആശംസകൾ, ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടിട്ടു 3 ദശകങ്ങൾ കഴിഞ്ഞു, 30 വർഷം വലിയൊരു കാലമെന്നു കരുതിയ സമയമുണ്ടായിരുന്നു.
തിരിഞ്ഞുനോക്കുമ്പോൾ വളരെ വേഗം കടന്നു പോയ ഒരു ചെറിയ കാലമായി തോന്നുന്നു. സ്നേഹിച്ചും, കലഹിച്ചും വിട്ടുവീഴ്ചകളിലൂടെയും, ദുഖത്തിലൂടെയും സന്തോഷത്തിലൂടെയും കടന്നു പോയ നല്ല ഒരു ജീവിതം. ഇതുവരെയുള്ള യാത്രയിൽ, 4 മക്കൾക്കും, കൂടെനിന്ന എല്ലാവർക്കും നന്മകൾ നേരുന്നു, നന്ദി.
Post Your Comments