രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും മകൾ റാഹ കപൂറിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ഒന്നാം ജന്മദിനം ആഘോഷിക്കുന്ന കുഞ്ഞിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ആലിയ. ജന്മദിനാശംസകൾ എന്റെ പാവക്കുഞ്ഞേ എന്നാണ് നടി കുറിച്ചിരിക്കുന്നത്.
റാഹ കുഞ്ഞിനായി ആലിയ ഭട്ടിന്റെ അമ്മ സോണി റസ്ദാനും തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ജന്മദിനാശംസകൾ പങ്കുവച്ചു. റാഹ, ഞങ്ങളുടെ ലോകത്തേക്ക് വന്നത് ഇന്നലെയാണെന്ന് തോന്നുന്നു. ഇതിനകം ഒരു വർഷം പൂർത്തിയായെന്ന് വിശ്വസിക്കാൻ തോന്നുന്നില്ലെന്നും സോണി റസ്ദാൻ കുറിച്ചു.
ബേബി ടൈഗറെന്നാണ് ആലിയ കുഞ്ഞിനെ വിശേഷിപ്പിച്ചിരിക്കുന്നത്. സിനിമാ രംഗത്തുള്ള നിരവധി പേരാണ് കുഞ്ഞ് റാഹയ്ക്ക് ആശംസകളുമായി എത്തിയത്. രൺബീറിന്റെ സഹോദരി റിധിമ കപൂറും റാഹയ്ക്ക് ആശംസകൾ നേർന്നെത്തി. ആലിയയുടെയും രൺബീറിന്റെയും മാതാപിതാക്കളും കുഞ്ഞോമനക്ക് ജൻമദിന ആശംസകളുമായി സോഷ്യൽ മീഡിയയിൽ സജീവമാണ്. വൻ വരവേൽപ്പാണ് താര ദമ്പതികളുടെ കുഞ്ഞിന് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
Post Your Comments