തമിഴ് ടെലിവിഷൻ രംഗത്ത് സജീവമായ നടിയാണ് രേഖ നായര്‍ ജീവിതത്തില്‍ പല പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട് താരത്തിന്. ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞതിനെക്കുറിച്ച് രേഖ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. പ്ലസ് ടു കഴിഞ്ഞ് കോളേജില്‍ പോകുന്ന ആദ്യ വര്‍ഷം തന്നെ കല്യാണം നടന്നു. പെട്ടെന്ന് വിവാഹമോചനവും നടന്നു. രണ്ട് വര്‍ഷം മുമ്പാണ് താരം രണ്ടാമതും വിവാഹിതയായത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘ഒന്നും അറിയാത്ത പ്രായത്തിലാണ് ആദ്യ വിവാഹം. കുടുംബം കഷ്ടപ്പാടിലായിരുന്നു. അതിനാല്‍ ആര് ചോദിച്ചാലും മകളെ കല്യാണം കഴിച്ചയക്കാം എന്നാണ് അച്ഛൻ ചിന്തിച്ചത്. കാരണം രണ്ട് പവൻ പോലും വാങ്ങി എനിക്ക് കല്യാണം നടത്താനുള്ള നില ഇല്ലായിരുന്നു. കല്യാണം കഴിഞ്ഞ് പതിനെട്ടര വയസില്‍ എനിക്ക് കുഞ്ഞ് പിറന്നു. കുഞ്ഞ് പിറക്കുമ്പോള്‍ എന്റെയടുത്ത് ഭര്‍ത്താവില്ല. കോയമ്പത്തൂരിലാണ് പ്രസവിച്ചത്. അച്ഛനും അമ്മയും കേരളത്തിലാണ്. അന്ന് ഫോണില്ല. കത്തെഴുതിയാണ് അറിയിച്ചത്’
’17 വയസിലാണ് കല്യാണം നടന്നത്. ഇന്നെനിക്ക് 37 വയസായി. 20 വര്‍ഷത്തിനുള്ളില്‍ ജീവിതത്തില്‍ വലിയ മാറ്റം ഞാൻ കണ്ടു. വീടും കാറുമായി. മൂന്ന് തവണ ഞാൻ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. ഞാൻ ഐഎഎസ് എക്സാം എഴുതുന്നുണ്ടായിരുന്നു. എന്നാല്‍ എന്റെ സര്‍ട്ടിഫിക്കറ്റുകള്‍ കീറിക്കളഞ്ഞു. എന്റെ പേപ്പറുകള്‍ കീറിക്കളയാൻ നീ ആരാണെന്ന് ചോദിച്ച് വീണ്ടും ഡിഗ്രി പഠനം തുടര്‍ന്നു.
കീറിക്കളഞ്ഞയാളെ വേണ്ടെന്ന് വെച്ച് ഞാൻ പഠിക്കാൻ തുടങ്ങി. ജീവിതം അവസാനിപ്പിക്കാൻ തോന്നിയ ഘട്ടത്തിലെല്ലാം തനിക്ക് സ്വയം തിരിച്ചറിവ് ഉണ്ടായിട്ടുണ്ട്. മരിക്കാൻ എളുപ്പമാണ്. ജീവിക്കുകയെന്നത് കഠിനമാണ്. അതിനെ എങ്ങനെ നേരിടുന്നു എന്നതിനാലാണ് കാര്യമെന്നും’ രേഖ നായര്‍ പറഞ്ഞു
Post Your Comments