ഗീതാഞ്ജലി എന്ന മലയാള ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്ന കീർത്തി സുരേഷ് തമിഴിലാണ് ഏറെ തിളങ്ങുന്നത്. തമിഴും തെലുങ്കുമാണ് നടിയുടെ പ്രധാന അഭിനയ മേഖല. നിരവധി സൂപ്പർ താരങ്ങളുടെ നായികയായി കീർത്തി തിളങ്ങി. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലൂടെ കീർത്തിക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചു. കരിയറിലെ എല്ലാ വിജയപരാജയങ്ങളും പക്വതയോടെ കൈകാര്യം ചെയ്യുന്ന നടിയെന്നാണ് കീർത്തി അറിയപ്പെടുന്നത്.
തമിഴ് പൊളിറ്റിക്കൽ കമന്റേറ്റർ കാന്തരാജിന്റെ പരാമർശമാണ് ഇപ്പോൾ ചർച്ചയാകുന്നത്. സൗന്ദര്യവർദ്ധക രീതികൾ അവലംബിച്ചതാണ് കീർത്തിയുടെ സൗന്ദര്യം നഷ്ടമായതെന്ന് കാന്തരാജ് പറയുന്നു. മേനിയഴക് പോയാൽ അമ്മ വേഷങ്ങളിലേക്ക് പോകുമെന്നും കാന്തരാജ് അഭിപ്രായപ്പെട്ടു.
കീർത്തി സുരേഷ് വൻ തരംഗമായിരുന്നു, പക്ഷെ ബ്യൂട്ടിപാർലറിൽ പോയി അതെല്ലാം പോയി. ഡയറ്റും മറ്റും കൊണ്ട് ഹോളിവുഡ് താരത്തെപോലെ മെലിഞ്ഞു ആകർഷകമല്ലാതായി, ഇന്ന് നടിക്ക് സിനിമകളില്ല. രജനികാന്തിന്റെ അണ്ണാതേയിൽ പാസം കാണിച്ചിട്ടും രക്ഷപ്പെട്ടില്ലെന്നും വിവാദ പദപ്രയോഗങ്ങളാണ് കാന്തരാജ് നടത്തിയത്.
Post Your Comments