GeneralLatest NewsMollywoodNEWSWOODs

എനിക്ക് അമ്മയില്ല, അമ്മയുടെ സ്ഥാനത്ത് നിന്ന് മകളുടെ കല്യാണം നടത്തി തരണം: നഞ്ചിയമ്മയോട് സുരേഷ് ഗോപി

ശ്രേയസ്സ് മോഹനാണ് ഭാഗ്യ സുരേഷിന്റെ വരന്‍

സിനിമയിലും രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമായ സുരേഷ് ഗോപി മകളുടെ വിവാഹത്തിന് ഗായികയും ദേശീയ പുരസ്‌കാര ജേതാവുമായ നഞ്ചിയമ്മയെ നേരിട്ട് ക്ഷണിച്ചിരിക്കുകയാണ് ഇപ്പോൾ. വരുന്ന വര്‍ഷം ജനുവരിയിലാണ് വിവാഹം. അമ്മയുടെ സ്ഥാനത്ത് നിന്ന് മകളുടെ കല്യാണം നടത്തി തരണമെന്നാണ് സുരേഷ് ഗോപി നഞ്ചിയമ്മയോട് പറഞ്ഞത്. നഞ്ചിയമ്മയുടെ കാലില്‍ വീണ് നമസ്‌കരിച്ച്‌ നെറുകയില്‍ ചുംബിക്കുകയും ചെയ്തു സുരേഷ് ഗോപി.

read also: പാമ്പിന്‍ വിഷം കൊണ്ട് ലഹരി പാര്‍ട്ടി: ബിഗ്‌ബോസ് താരം അറസ്റ്റില്‍

‘എന്റെ വീട്ടില്‍ വന്ന് കുറച്ച്‌ ദിവസം താമസിക്കണമെന്ന് ഞാന്‍ പറഞ്ഞതല്ലേ… എനിക്ക് അമ്മയില്ല. അമ്മയുടെ സ്ഥാനത്ത് നിന്ന് മകളുടെ കല്യാണം നടത്തി തരണം ചടങ്ങില്‍ പങ്കെടുക്കണം’, എന്നെല്ലാമാണ് സുരേഷ് ഗോപി നഞ്ചിയമ്മയോട് പറഞ്ഞത്. വീഡിയോ അതിവേഗത്തിലാണ് വൈറലായത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.

മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ്സ് മോഹനാണ് ഭാഗ്യ സുരേഷിന്റെ വരന്‍. ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടില്‍ വെച്ച്‌ ജൂലൈയില്‍ നടന്നു.

shortlink

Related Articles

Post Your Comments


Back to top button