Uncategorized

ഒരു വ്യാജ പരാതിയിൽ തകരുന്നതല്ല അദ്ദേഹത്തിലുള്ള വിശ്വാസം, സുരേഷ് ​ഗോപിക്ക് ഐക്യദാർഢ്യമെന്ന് കാസ

മോശക്കാരനാക്കാൻ നടത്തുന്ന ഓരോ ശ്രമങ്ങളും ആ മനുഷ്യനിൽ ജനപ്രീതി കൂട്ടുവാൻ മാത്രമേ ഉപകരിക്കൂ

വ്യാജ പരാതികളിലും ആരോപണങ്ങളിലും തകരുന്നതല്ല സുരേഷ് ​ഗോപി എന്ന വ്യക്തിയോട് ജനങ്ങൾക്കുള്ള വിശ്വാസമെന്ന് ടീം കാസ പുറത്തിറക്കിയ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി. സുരേഷ് ഗോപിക്കെതിരെ ഇപ്പോൾ നടക്കുന്ന ഗൂഢാലോചനകൾക്ക് പുറകിൽ ആരൊക്കെയാണെന്നും അത് എന്തുകൊണ്ടാണെന്നും മനസ്സിലാകാതിരിക്കാൻ തക്ക വിഡ്ഢികളല്ല കേരളീയ പൊതുസമൂഹമെന്നും കുറിപ്പിൽ വ്യക്തമാക്കി.

കാസയുടെ സോഷ്യൽ മീഡിയ പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം

കേരളീയ പൊതു സമൂഹം സുരേഷ് ഗോപിയെ സ്നേഹിക്കുന്നത് ഒരു നടൻ എന്നതിലുപരി ഒരു മനുഷ്യസ്നേഹി എന്ന നിലയിലും മാന്യനായ സാമൂഹ്യപ്രവർത്തകൻ എന്ന നിലയിലുമാണ്, സുരേഷ് ഗോപിക്കെതിരെ ഇപ്പോൾ നടക്കുന്ന ഗൂഢാലോചനകൾക്ക് പുറകിൽ ആരൊക്കെയാണെന്നും അത് എന്തുകൊണ്ടാണെന്നും മനസ്സിലാകാതിരിക്കാൻ തക്ക വിഡ്ഢികളല്ല കേരളീയ പൊതുസമൂഹം.

സുരേഷ് ഗോപിയെ മോശക്കാരനാക്കാൻ നടത്തുന്ന ഓരോ ശ്രമങ്ങളും ആ മനുഷ്യനിൽ ജനപ്രീതി കൂട്ടുവാൻ മാത്രമേ ഉപകരിക്കൂ. പൊതുസമൂഹം നേരിട്ട് കണ്ട് വ്യക്തമായ ഒരു കാര്യത്തിൽ മാധ്യമപ്രവർത്തക പിന്നീട് പരാതിയുമായി വന്നത് എന്ത് ഉദ്ദേശത്തിലാണ് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാവും, അത്തരത്തിൽ ഒരു വ്യാജ പരാതിയിൽ തകരുന്നതല്ല സുരേഷ് ഗോപി എന്ന മനുഷ്യനിലുള്ള വിശ്വാസം.

അദ്ദേഹത്തിന് എതിരെ ചില പ്രത്യേക ലക്ഷ്യത്തോടെ ചില കേന്ദ്രങ്ങൾ ഇപ്പോൾ നടത്തുന്ന പരാമർശങ്ങളെ തള്ളിക്കളയുന്നു, സുരേഷ് ഗോപിക്ക് ഐക്യദാർഢ്യം.

shortlink

Related Articles

Post Your Comments


Back to top button