കുട്ടികൾക്കെതിരായ അതിക്രമങ്ങളെ അപലപിച്ച് ഹോളിവുഡ് പോപ്പ് ഐക്കണും ഗായികയും നടിയുമായ സെലീന ഗോമസ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയാണെന്ന് പ്രഖ്യാപിച്ചു. ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ പിന്തുടരുന്ന ആളുകളിൽ ഒരാളായിട്ടും സെലീന ഇത്തരമൊരു നീക്കം നടത്തിയതിൽ ആരാധകർ ഞെട്ടിയിരിക്കുകയാണ്.
സമാധാനത്തിനും ഐക്യത്തിനും വേണ്ടി അഭ്യർത്ഥിക്കുകയും നമ്മൾ എല്ലാ ആളുകളെയും, പ്രത്യേകിച്ച് കുട്ടികളെ സംരക്ഷിക്കുകയും, നന്മയ്ക്കായി അക്രമം അവസാനിപ്പിക്കുകയും വേണമെന്നും താരം കുറിച്ചു. സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുക്കുന്നു, ലോകത്ത് നടക്കുന്ന എല്ലാ ഭീകരത, വിദ്വേഷം, അക്രമം, ഭീകരത എന്നിവ കാണുമ്പോൾ എന്റെ ഹൃദയം തകർന്നിരിക്കുന്നു. ആളുകൾ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു.
കുട്ടികളെ സംരക്ഷിക്കുകയും നന്മയ്ക്കായി അക്രമം അവസാനിപ്പിക്കുകയും വേണം, എനിക്ക് ലോകത്തെ മാറ്റാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്നും സെലീന കുറിച്ചു. വൻ തോതിൽ ചർച്ചയായ പോസ്റ്റ് ഏതാനും സമയം കഴിഞ്ഞപ്പോൾ നടി ഡിലീറ്റ് ചെയ്യുകയായിരുന്നു.
Post Your Comments