തൃശ്ശൂർ കേരള വർമ്മ കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദങ്ങളിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച് ആദ്യം ഒരു വോട്ടിന് വിജയിക്കുകയും റീ കൗണ്ടിങ്ങിൽ പരാജയപ്പെടുകയും ചെയ്ത കെഎസ് യു സ്ഥാനാർത്ഥിയെ പിന്തുണച്ചുകൊണ്ടാണ് നടന്റെ കുറിപ്പ്.
കുറിപ്പ് വായിക്കാം
ശ്രീക്കുട്ടന് ഇരുട്ട് ശീലമാണ്, ഇരുട്ടിൽ എന്തെല്ലാം കപടതകൾ, കള്ളങ്ങൾ, കൊള്ളകൾ അരങ്ങേറുമെന്ന് പണ്ടേ പഠിച്ചവൻ, പകലിലെ നിങ്ങളുടെ സൂര്യൻ കനിയുന്ന വെളിച്ചമല്ല അവന്റെ വെളിച്ചം.
ഇരുട്ടിൽ നിങ്ങളുണ്ടാക്കുന്ന വൈദ്യുതി വെളിച്ചവുമല്ല അവന്റെ വെളിച്ചം, നിങ്ങൾ ഉറങ്ങുമ്പോൾ പോലും ഉറങ്ങാത്തവൻ, ഉറക്കം ഏതോ ജന്മത്തിൽ ഉപേക്ഷിച്ച് ഉണർന്നിരിക്കാൻ വേണ്ടി മാത്രം പുതിയ ജൻമമെടുത്തവൻ, അവിടെയാണ് നിങ്ങൾക്ക് തെറ്റിയത്, അവനെ നിങ്ങൾക്ക് തോൽപ്പിക്കാനെ പറ്റില്ല, ഇന്ന് മുതൽ അവന്റെ വിജയഗാഥ തുടങ്ങുകയാണ്.
ശ്രീക്കുട്ടന്റെ വിജയ വഴികൾ തുറന്ന് കൊടുത്തതിനും അവൻ നിങ്ങളോട് നന്ദിയുള്ളവനായിരിക്കും, ഹിറ്റ്ലറിന്റെ പേപ്പട്ടികൾ എത്ര ഉറക്കെ കുരച്ചാലും അവനെ ഉറക്കാൻ പറ്റില്ല, അവൻ ഉണർന്നിരിക്കും, ശ്രീക്കുട്ടന് അഭിവാദ്യങ്ങൾ.
Post Your Comments