കേരളീയം വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചലച്ചിത്ര മേളയില്‍ തന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുതാത്തതില്‍ വേദനയുണ്ടെന്നു നടനും സംവിധായകനും തിരക്കഥാകൃത്തുമായ ബാലചന്ദ്ര മേനോൻ. നാലര പതിറ്റാണ്ടായി മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന, ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ, തന്റെ ചിത്രങ്ങള്‍ കേരളീയം ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാത്തതില്‍ വേദനയുണ്ടെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയില്‍ അദ്ദേഹം പറഞ്ഞു.
read also: സ്ഫോടന ഭീഷണി: സുരേഷ് ഗോപി പങ്കെടുത്ത പരിപാടി താത്കാലികമായി നിര്‍ത്തിവച്ചു
‘മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന എല്ലാ ചിത്രങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. അതിനൊപ്പം എന്റെ ഒരു വിഷമവും കൂടി അറിയിക്കാനാണ് ഈ വീഡിയോ. ഈ സര്‍ക്കാര്‍ എന്റെയും കൂടി ആണെല്ലോ. അതുകൊണ്ട് എന്റെ ദുഃഖം സര്‍ക്കാരിനെ ബോധ്യപ്പെടുത്തുകയാണ്’ എന്ന് അദ്ദേഹം പറഞ്ഞു.
‘ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ പട്ടിക പരിശോധിച്ചപ്പോള്‍ ചില സംവിധായകരുടെ രണ്ട് ചിത്രങ്ങളും തിയറ്ററില്‍ ഓടാത്ത ചിത്രങ്ങളും വരെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതില്‍ നാലര പതിറ്റാണ്ടായി മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന തന്റെ ചിത്രങ്ങള്‍ ഇല്ലെന്നത് വിഷമവും വേദനയും ഉണ്ടാക്കി. തന്റെ ‘സമാന്തരങ്ങള്‍’ എന്ന സിനിമയുടെ 10 ഡിപ്പാര്‍ട്ട്മെന്റുകള്‍ താൻ ഒറ്റയ്ക്ക് ചെയ്തതും ആ സിനിമക്ക് ദേശീയ തലത്തില്‍ പുരസ്കാരങ്ങള്‍ ലഭിച്ചതുമാണ്. ബാലചന്ദ്ര മേനോന്റെ സിനിമകള്‍ ഇല്ലെങ്കിലും ചലച്ചിത്രമേളയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല. എന്നാല്‍ സ്വന്തം പ്രേക്ഷകരോട് നീതി പുലര്ത്തേണ്ടതുള്ളതു കൊണ്ടാണ് ഇത് തുറന്നു പറയുന്നതെന്നും’ ബാലചന്ദ്രമേനോൻ പറഞ്ഞു.
Post Your Comments