മലയാളികളുടെ പ്രിയതാരമാണ് ചന്ദ്ര ലക്ഷ്മൺ. അനവധി സീരിയലുകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരം വില്ലത്തി വേഷങ്ങളിലൂടെയാണ് തിളങ്ങിയത്.
ചെയ്ത എല്ലാ വേഷങ്ങളും ഹിറ്റാക്കിയ താരം ടോഷ് ക്രിസ്റ്റിയെയാണ് ജീവിത പങ്കാളി ആക്കിയത്. വിവാഹ ശേഷവും സീരിയലിൽ നിന്ന് നടി ഇടവേള എടുത്തിരുന്നില്ല. സീരിയലുകളിൽ സജീവമായി തന്നെ തുടരുകയായിരുന്നു നടി. ഇപ്പോൾ മകന്റെ ഒന്നാം പിറന്നാളിന് ചന്ദ്ര ലക്ഷ്മൺ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ കവരുന്നത്.
ഈ കുഞ്ഞ് അത്ഭുതം നമ്മുടെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് ഇന്നേക്ക് ഒരു വർഷം, ജന്മദിനാശംസകൾ കണ്ണാ, നിന്റെ വളർച്ചയിലെ ഓരോ കാര്യങ്ങളും, കൂടാതെ നിന്റെ അമ്മയാകുന്നതും ഒരു പരമമായ ബഹുമതിയും അനുഗ്രഹവുമാണ്, ഞങ്ങൾക്ക് ഇതിലും വലിയ അനുഗ്രഹം മറ്റൊന്നുമില്ല എന്നും നടി കുറിച്ചു.
Post Your Comments