നടി രഞ്ജുഷയുടെ മരണത്തില്‍ വികാരഭരിതയായി ബീന ആന്റണി പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് ശ്രദ്ധ നേടുന്നു. പത്ത് വയസ്സ് പോലും തികയാത്ത കുഞ്ഞിനെ തനിച്ചാക്കിയാണ് രഞ്ജുഷയുടെ മരണം. ഇത് ചൂണ്ടിക്കാട്ടിയാണ് ബീന ആന്റണിയുടെ പോസ്റ്റ്. മരിക്കുന്നതും ജീവിക്കുന്നതും നിന്റെ ഇഷ്ടം, പക്ഷെ ആ കുഞ്ഞെന്ത് പിഴച്ചു എന്നാണ് ബീന ആന്റണിയുടെ ചോദ്യം
ബീന ആന്റണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ:
മരിക്കുന്നതും ജീവിക്കുന്നതുമൊക്കെ നിന്റെയിഷ്ടം. പക്ഷെ നീ ജന്മം കൊടുത്തൊരു കുഞ്ഞുണ്ട്. അതെന്തു പിഴച്ചു. ഒന്നും പറയാന്‍ ഞാനില്ല. നിന്റെ കുഞ്ഞിനെ നീ സുരക്ഷിതമാക്കിയല്ലോ. ഇനി നിനക്ക് മരണം തിരഞ്ഞെടുക്കാം. പത്ത് വയസ്സ് പോലും തികയാത്ത ആ കുഞ്ഞ് ഇനി സുഖമായി ജീവിച്ചോളും’ എന്ന് പറഞ്ഞാണ് ബീന ആന്റണിയുടെ പോസ്റ്റ്.
കഴിഞ്ഞ ദിവസമാണ് ശ്രീകാര്യത്തെ ഫ്ളാറ്റിൽ നടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്ത് മനോജ് ശ്രീലകവുമായി ഒന്നിച്ചായിരുന്നു രഞ്ജുഷ താമസിച്ചിരുന്നത്. സീരിയല്‍ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് വീട്ടില്‍ നിന്ന് പുറപ്പെട്ടിരുന്നതായും എന്നാല്‍ രാവിലെ 9.30 ആയിട്ടും രഞ്ജുഷ അഭിനയിക്കാന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് വിളിച്ച് നോക്കുകയായിരുന്നുവെന്നും മനോജ് പറയുന്നു. എന്നാല്‍ ഫോണ്‍ എടുത്തില്ല. ഇതോടെ താന്‍ വീട്ടിലേക്ക് തിരിച്ച് ചെന്നു നോക്കുകയായിരുന്നുവെന്നുമാണ് മനോജ് പൊലീസിനോട് വ്യക്തമാക്കുന്നത്.
Post Your Comments