മോഹന്‍ലാലിനെ തന്റെ ആത്മീയ ഗുരുവായിട്ടാണ് കാണുന്നതെന്നു നടി ലെന. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ സെലിബ്രിറ്റി ഡയലോഗിലാണ് ആത്മീയ യാത്രയില്‍ തന്നെ സഹായിച്ചത് നടന് മോഹന്‍ലാലാണെന്ന് നടി തുറന്നു പറഞ്ഞത്.
‘മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യുക എന്നത് തന്റെ ആഗ്രഹമായിരുന്നു. 2008ല്‍ തനിക്ക് അതിന് അവസരം ലഭിച്ചു. ഭഗവാന് എന്നായിരുന്നു ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ലൊക്കേഷനില്‍ ഞാന്‍ ഓഷോയുടെ കറേജ് എന്ന പുസ്തകം വായിക്കുകയായിരുന്നു. മോഹന്‍ലാല്‍ എന്നോട് എന്താണ് വായിക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് പുസ്തകമെടുത്ത് തുറന്നുനോക്കി. ഓഷോയുടെ ദി ബുക്ക് ഓഫ് സീക്രട്ട് വായിക്കാന്‍ ആവശ്യപ്പെട്ടു. ആ ദിവസം തന്നെ ആ പുസ്തകം വാങ്ങി. രണ്ടര വര്‍ഷം കൊണ്ട് എന്റെ ജീവിതം തന്നെ മാറി.- ലെന പറഞ്ഞു.
കഴിഞ്ഞ ജന്മത്തില് താനൊരു ബുദ്ധസന്യാസി ആയിരുന്നെന്നും 63 വയസില്‍ താന്‍ മരിച്ചുവെന്നും പറഞ്ഞ ലെന ആ ജീവിതം മുഴുവന്‍ തനിക്ക് ഓര്‍മയുണ്ടെന്നും അവകാശപ്പെട്ടു.
Post Your Comments