പ്രശസ്ത നടൻ മാത്യു പെറിയെ കഴിഞ്ഞ ദിവസം ലോസ് ഏഞ്ചൽസിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മാത്യു പെറിയുടെ മരണ കാരണം അജ്ഞാതമായി തുടരുകയാണ് ഇപ്പോഴും.
പ്രാഥമിക പോസ്റ്റ്‌മോർട്ടം ഫലങ്ങൾ അനിശ്ചിതത്വത്തിലാണ്, മരണത്തിന്റെ കൃത്യമായ കാരണവും രീതിയും നിർണ്ണയിക്കുന്നതിനുള്ള ടോക്സിക്കോളജി റിപ്പോർട്ടിന് കാത്തിരിക്കുകയാണ് അധികൃതർ. പരിശോധനകൾക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകാൻ തയ്യാറാണെന്ന് മെഡിക്കൽ എക്‌സാമിനറുടെ ഓഫീസ് അറിയിച്ചതായും വിവരമുണ്ട്.
54 കാരനായ മാത്യുവിനെ ബാത് ടബ്ബിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നടന്റെ അപ്രതീക്ഷിത വേർപാട് വലിയ നടുക്കമാണ് ആരാധകരിൽ സൃഷ്ടിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നെങ്കിലും കൂടുതൽ പരിശോധനകൾ ആവശ്യമായതനാൽ പുറത്ത് വിടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.
Post Your Comments