സുരേഷ് ഗോപിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതെന്ന് മുതിർന്ന നടൻ ജോയ് മാത്യു. സുരേഷ് ഗോപിയുടെ രാഷ്ട്രീയം വ്യത്യസ്തമായിരിക്കാം, അത് അദ്ദേഹത്തിന്റെ തീരുമാനം, പക്ഷെ വ്യക്തിപരമായി അറിയുന്നവർക്കറിയാം അദ്ദേഹം എത്തരക്കാരനാണെന്ന്. നിരപരാധിയായ സുരേഷ് ഗോപിയെ പോലൊരാളെ വെറും രാഷ്ട്രീയത്തിന്റെ പേരിൽ ഇത്തരത്തിൽ വേട്ടയാടുന്നവർ എതിരാളികളെ പെണ്ണ് കേസിലും ഗർഭക്കേസിലും കുടുക്കി നാറ്റിക്കുകയെന്ന സഖാവ് കുമാരപിള്ളയുടെ വാക്കുകൾ അതേപോലെ പ്രവർത്തിക്കുന്നവരാണെന്നും ജോയ് മാത്യു വ്യക്തമാക്കി.
ജോയ് മാത്യു പങ്കുവച്ച കുറിപ്പ് വായിക്കാം
“സന്ദേശം “സിനിമ ഇറങ്ങി ഇന്നേക്ക് 32 വർഷം പൂർത്തിയാവുന്നു. ശങ്കരാടി സഖാവ് കുമാരപിള്ളയായി പറഞ്ഞതിൽ നിന്നും ഒരിഞ്ച് മുന്നോട്ട് പോകാൻ മലയാളികളുടെ രാഷ്ട്രീയ പാർട്ടി അടിമത്തം ഇപ്പോഴും തയ്യാറായിട്ടില്ല.
എതിരാളികളെ പെണ്ണ് കേസിലും ഗർഭക്കേസിലും കുടുക്കി നാറ്റിക്കുക. ഇതിനപ്പുറം ഒന്നുമില്ല. സുരേഷ് ഗോപിയുടെ രാഷ്ട്രീയം വ്യത്യസ്തമായിരിക്കാം.
അത് അദ്ദേഹത്തിന്റെ തീരുമാനം. പക്ഷെ വ്യക്തിപരമായി അറിയുന്നവർക്കറിയാം അദ്ദേഹം എത്തരക്കാരനാണെന്ന്. അതുകൊണ്ട് തന്നെ ഞാൻ സുരേഷ് ഗോപി എന്ന മനുഷ്യന്റെ കൂടെയാണ്.
Post Your Comments