അപമര്യാദയായി പെരുമാറിയെന്ന മാദ്ധ്യമ പ്രവർത്തകയുടെ പരാതിയിൽ സുരേഷ് ഗോപിയ്‌ക്കെതിരെ പോലീസ് കേസ് എടുത്തു. സംഭവത്തിൽ സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി മിമിക്രി താരങ്ങളുടെ സംഘടനയായ മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ. മനുഷ്യത്വം കൈമുതലായുള്ള വ്യക്തിയാണ് സുരേഷ് ഗോപിയെന്ന് സംഘടന അറിയിച്ചു. അനാവശ്യ വിവാദത്തിൽ അദ്ദേഹത്തിനൊപ്പം നിൽക്കുന്നുവെന്നും സംഘടന അറിയിച്ചു.
read also: രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഈ മനുഷ്യനെ ചെളി വാരി എറിയരുത്: നടി അശ്വതി
മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പേരിലല്ല സുരേഷ് ഗോപിയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നത് എന്ന് സംഘടന വ്യക്തമാക്കി. മനുഷ്യത്വം കൈമുതലായുള്ള വ്യക്തി എന്ന നിലയിൽ എംഎഎ സംഘടന സുരേഷ് ഗോപിയോടൊപ്പമാണെന്നും സംഘടന അറിയിച്ചു.
അഭിനയിക്കുന്ന സിനിമയുടെ പ്രതിഫലത്തിൽ നിന്നും രണ്ട് ലക്ഷം രൂപ സുരേഷ് ഗോപി സംഘടനയ്ക്ക് നൽകാറുണ്ട്.
Post Your Comments