
കമൽഹാസനെ നായകനാക്കി മണിരത്നത്തിന്റെ വരാനിരിക്കുന്ന പ്രോജക്റ്റ് KH234 നെക്കുറിച്ച് ദിനംപ്രതി വമ്പൻ അപ്ഡേറ്റുകളാണ് പുറത്തെത്തുന്നത്. ജവാൻ താരം നയൻതാരക്ക് പ്രതിഫലമായി 12 കോടി രൂപ ലഭിക്കുമെന്നാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്.
തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയായ നയൻതാരയുടെ പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. കമൽ ചിത്രത്തിലേക്ക് സാമന്ത, സായ് പല്ലവി, തൃഷ കൃഷ്ണൻ എന്നിവരെ നായികയായി പരിഗണിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഒടുവിൽ നയൻതാരക്ക് നായികാ വേഷം ലഭിക്കുകയായിരുന്നു.
12 കോടിയാണ് നയൻസ് ഇതിനായി പ്രതിഫലം വാങ്ങിക്കുക എന്നാണ് റിപ്പോർട്ടുകൾ. ഷാരൂഖ് ചിത്രം ജവാനായി ഒപ്പിടുമ്പോൾ, തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായി നയൻതാര ചരിത്രം സൃഷ്ടിച്ചിരുന്നു. തെന്നിന്ത്യയിൽ ഏറ്റവും പ്രശസ്തിയുള്ള നടിയാണ് നയൻതാര .
Post Your Comments