നടൻ അർജുൻ സർജയുടെ മൂത്ത മകൾ ഐശ്വര്യ നടൻ തമ്പി രാമയ്യയുടെ മകൻ ഉമാപതിയെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകളാണ് കന്നഡ സിനിമാ രംഗത്ത് നിന്നും വരുന്നത്. ആക്ഷൻ കിംങ് എന്നാണ് കന്നഡ – തമിഴ് സിനിമകളിൽ സജീവമായ അർജുന്റെ വിളിപ്പേര്.
നടനായ ഉമാപതി രാമയ്യയാണ് വരൻ. ദീർഘകാലമായുള്ള പ്രണയത്തിന് ശേഷമാണ് ഐശ്വര്യയും ഉമാപതിയും വിവാഹത്തിലേക്ക് എത്തിയത്. വിവാഹ നിശ്ചയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ താരങ്ങൾ പങ്കുവച്ചിട്ടുണ്ട്. നടൻ തമ്പി രാമയ്യുടെ മകനാണ് ഉമാപതി. പട്ടത്ത് യാനൈ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
കൂടാതെ ഈ വർഷം തന്നെ വിവാഹം നടക്കണമെന്നാണ് ഉമാപതിയുടെ ആഗ്രഹമെന്നും പിതാവ് രാമയ്യ കൂട്ടിച്ചേർത്തു. തമിഴ് കോമഡി ത്രില്ലറായ അധഗപ്പട്ടത്ത് മഗജനങ്ങളേ (2017) എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ഉമാപതി തന്റെ സിനിമാ പ്രവേശനം തുടങ്ങിയത്. അർജുൻ പ്രതിനായകനായ ലിയോ വൻ കുതിപ്പാണ് നടത്തുന്നത്.
Post Your Comments