BollywoodCinemaGeneralLatest NewsNEWSWOODs

രൺവീറിനെ പ്രണയിക്കുന്ന നേരത്ത് തന്നെ മറ്റുള്ളവരെയും ഡേറ്റ് ചെയ്തിരുന്നു, ഞെട്ടിച്ച് ദീപിക പദുക്കോൺ

. ഒന്നിലധികം ബന്ധങ്ങൾ സൂക്ഷിച്ചിരുന്നതായും നടി

കോഫി വിത്ത് കരൺ ഷോയിൽ തന്റെ ‘ഓപ്പൺ റിലേഷൻഷിപ്പിനെ’ കുറിച്ചുള്ള ദീപിക പദുക്കോണിന്റെ തുറന്ന് പറച്ചിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. അതേ സമയം ദീപികയുടെ ഭർത്താവ് രൺവീർ സിങ്ങിന്റെ ദേഷ്യപ്പെട്ട മുഖം നെറ്റിസൺസ് കോപ്പി ചെയ്ത് ആഘോഷമാക്കുകയും ചെയ്യുകയാണ്.

ദീപികക്ക് മുൻപ് തനിക്ക് മറ്റൊരു പ്രണയ തകർച്ച ഉണ്ടായതായി നടൻ വ്യക്തമാക്കിയിരുന്നു. എന്നാൽ രൺവീറിനെ പ്രണയിക്കുന്ന അതേ സമയത്ത് പലരുമായും താൻ റിലേഷൻഷിപ്പിലായിരുന്നുവെന്നാണ് ദീപിക പദുക്കോൺ തുറന്ന് പറഞ്ഞത്. ഒന്നിലധികം ബന്ധങ്ങൾ സൂക്ഷിച്ചിരുന്നതായും നടിദീപിക പദുക്കോൺ വ്യക്തമാക്കി.

ഇത് കേൾക്കുന്ന രൺവീറിന്റെ ദേഷ്യം നിറഞ്ഞ മുഖം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. 2013 ൽ പ്രണയത്തിലായ ഇരുവരും 2018 ലാണ് വിവാഹിതരായത്. രൺവീറിനെ പോലെ ഇഷ്ടം തോന്നിയ മറ്റാരുമില്ലെന്നും നടി ദീപിക പദുക്കോൺ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button