
സൽമാൻ ഖാനും കത്രീന കൈഫും അഭിനയിക്കുന്ന ആക്ഷൻ ചിത്രമായ ടൈഗർ 3 ഒരുങ്ങുകയാണ്. 300 കോടിയാണ് ചിത്രത്തിന്റെ ചിലവെന്ന് അണിയണ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. ടൈഗർ 3 ട്രെയിലറിലെ ടവൽ ഫൈറ്റ് ഉള്ള രംഗം ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന ഒന്നായി മാറിയതിൽഹോളിവുഡ് നടിയും സ്റ്റണ്ട് മിഷേൽ ലീ സന്തോഷം അറിയിച്ചു.
രംഗം ചിത്രീകരിക്കുന്നതിന് മുമ്പ് നടി കത്രീന കൈഫ് രണ്ടാഴ്ചയിലേറെ പരിശീലനം നടത്തിയിരുന്നതായി മിഷേൽ വ്യക്തമാക്കി. സെറ്റ് ഡിസൈൻ തികച്ചും ഗംഭീരമായിരുന്നു, കത്രീനയുമായുള്ള പോരാട്ടം വളരെ രസകരമായിരുന്നു. ഒരു അന്താരാഷ്‌ട്ര സിനിമയിൽ അഭിനയിക്കുന്നത് തനിക്ക് ശരിക്കും അതിശയകരമായിരുന്നുവെന്നും മിഷേൽ പറഞ്ഞു.
നടി കത്രീന സുന്ദരിയും പ്രൊഫഷണലുമാണെന്ന് മിഷേൽ പറഞ്ഞു, 2 ആഴ്ച്ച മുഴുവനും ഈ രംഗത്തിനായി റിഹേഴ്സൽ നടത്തി. ആക്ഷൻ സീക്വൻസിലെ ഏറ്റവും വലിയ വെല്ലുവിളി ശരീരത്തിൽ പൊതിഞ്ഞ തൂവാലകൾ മാറിപ്പോകാതെ ഇരിക്കാൻ ആയിരുന്നുവെന്നും മിഷേൽ. അതിനായി തുന്നിവച്ചാണ് ഫൈറ്റ് നടത്തിയത്. അതേസമയം, ടോം ഹാർഡി, ബ്രാഡ് പിറ്റ്, ബ്ലാക്ക് വിഡോയിൽ സ്കാർലറ്റ് ജോഹാൻസൺ, പൈറേറ്റ്സ് ഓഫ് ദ കരീബിയനിൽ ജോണി ഡെപ്പ് എന്നിവർക്കൊപ്പം മിഷേൽ ലീ അഭിനയിച്ചിട്ടുണ്ട്.
Post Your Comments