Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralKeralaLatest NewsMollywoodNEWSWOODs

സജി ചെറിയാൻ സാർ നിങ്ങൾ വേറെ ലെവലാണ്, വിനായകൻ സ്റ്റേഷനിൽ കളിച്ച നാടകം കേരളം മുഴുവനും വേണം: പരിഹസിച്ച് ഹരീഷ് പേരടി

നാടകക്കാരൻ  എന്ന് പറയാനുള്ള യോഗ്യത പോലും നഷ്ടമായി

പോലീസ് സ്റ്റേഷനിൽ ചെന്ന് പ്രശ്നമുണ്ടാക്കിയ നടൻ വിനായകനെ പിന്തുണച്ച മന്ത്രി സജി ചെറിയാനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. വർണ്ണ വിവേചനത്തിന്റെയും ജാതി രാഷ്ട്രീയത്തിന്റെയും മഹത്തായ സന്ദേശം സാധാരണ ജനങ്ങളിലെത്തിക്കുന്ന ഈ നാടകം കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും കളിക്കപ്പെടേണ്ടതാണ് എന്നാണ് നടൻ കുറിച്ചത്.

കുറിപ്പ് വായിക്കാം

“All the world’s a stage” അതെ, ലോകം മുഴുവൻ അരങ്ങാണെന്ന് പറഞ്ഞ ഷേക്സ്പ്പിയറുടെ ആ വലിയ നാടക വചനത്തിന്റെ പിൻബലത്തിലായിരുന്നു ഇന്നലെ പോലീസ് സ്റ്റേഷൻ അരങ്ങായി മാറിയത് എന്ന് നമ്മുടെ സാംസ്കാരിക മന്ത്രി സജി ചെറിയാൻ സാർ പറയാതെ പറഞ്ഞപ്പോളാണ് എനിക്കും ബോധം വന്നത്.

ഇത് നാടകമാണെന്ന് അറിയാതെ ഇതിനെ ജനകീയ പ്രശ്നങ്ങളുമായി താരത്മ്യം ചെയ്ത എനിക്കൊന്നും നാടകക്കാരൻ  എന്ന് പറയാനുള്ള യോഗ്യത പോലും നഷ്ടമായി. സജി സാർ നിങ്ങൾ വേറെ ലെവലാണ്..അഭിനന്ദനങ്ങൾ, തീ-പ-കു-വിനെ പേടിപ്പിക്കല്ലെ”എന്ന നാടകത്തിലെ പ്രധാന കഥാപാത്രം അഭിനയിച്ച വിനായകൻ ശരിക്കും ഞെട്ടിച്ചു.

ആ പോലീസ് ഓഫിസറുടെ വില്ലൻ വേഷം അഭിനയിച്ച നടനും കലക്കി, ഇതിന്റെ രചനയും നിർമ്മാണവും ആരാണെന്ന് അറിയില്ലെങ്കിലും അവർക്കും അഭിനന്ദനങ്ങൾ, വർണ്ണ വിവേചനത്തിന്റെയും ജാതി രാഷ്ട്രിയത്തിന്റെയും മഹത്തായ സന്ദേശം സാധാരണ ജനങ്ങളിലെത്തിക്കുന്ന ഈ നാടകം കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും കളിക്കപ്പെടേണ്ടതാണ്, തൊട്ടടുത്ത പോലിസ് സ്റ്റേഷനിൽ കളിക്കുമ്പോൾ ഞാനും കാണും.

shortlink

Related Articles

Post Your Comments


Back to top button