
മുംബൈ: നടി അമല പോൾ വിവാഹിതയാകുന്നു. സുഹൃത്ത് ജഗദ് ദേശായി ആണ് വരൻ. അമല പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് ജഗദ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘മൈ ജിപ്സി ക്വീൻ യെസ് പറഞ്ഞു’ എന്ന അടിക്കുറിപ്പിനൊപ്പമാണ് ജഗദ് ദേശായി വീഡിയോ പങ്കുവെച്ചത്. വെഡ്ഡിങ് ബെൽസ് എന്ന ഹാഷ്ടാഗും വീഡിയോയ്ക്കൊപ്പം ചേർത്തിട്ടുണ്ട്.
ഇരുവരും ഹോട്ടലിൽ ഭക്ഷണത്തിനിരിക്കുമ്പോൾ പെട്ടന്ന് ഡാൻസേഴ്സിന്റെ അടുത്തെത്തി അവർക്കൊപ്പം ചേരുന്ന ജഗദിന്റെ ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഡാൻസ് കളിക്കുന്നതിനിടെ ജഗദ് പെട്ടന്ന് മോതിരം എടുത്ത് അമലയെ പ്രപ്പോസ് ചെയ്യുകയായിരുന്നു. അമല സന്തോഷത്തോടെ മോതിരം സ്വീകരിക്കുന്നതും ജഗദിന് സ്നേഹ ചുംബനം നൽകുന്നതും വീഡിയോയിൽ കാണാം.
2014 ൽ സംവിധായകൻ എ.എൽ. വിജയ്യെ വിവാഹം കഴിച്ച അമല 2017ൽ വിവാഹമോചനം നേടിയിരുന്നു. നാല് വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. പിന്നീട്, മുംബൈ സ്വദേശിയായ ഗായകൻ ഭവ്നിന്ദർ സിംഗുമായി താരം ലിവിംഗ് റിലേഷനിൽ ആയിരുന്നുവെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
Post Your Comments