CinemaGeneralLatest NewsMollywoodNEWSSpecialWOODs

വിനായകനെ ചിലർ ആഘോഷിക്കുകയാണ്, പിന്നിൽ സഞ്ചരിക്കാനല്ല മഹാത്മ അയ്യൻകാളി പഠിപ്പിച്ചത്, മുന്നേ നടക്കാനാണ്: കുറിപ്പ്

അവസരങ്ങളുമുപയോഗിച്ച് ഉയർന്നു പറക്കുക എന്നത് നിങ്ങളുടെ കടമ

പോലീസ് സ്റ്റേഷനിൽ ചെന്ന വിനായകന്റെ പെരുമാറ്റ രീതികൾ ഏഖറെ വിമർശനങ്ങൾ ക്ഷണിച്ച് വരുത്തുകയാണ്. മധുവിനെ തല്ലിക്കൊന്നവനെ പാർട്ടി ബ്രാഞ്ച് സെക്രട്ടറി ആക്കിയതും, മധുവിന് വേണ്ടി വാദിക്കാൻ വന്ന വക്കീലിന് കമ്യൂണിസ്റ്റ് സർക്കാർ ഓഫീസ് തുടങ്ങാനുള്ള പണം പോലും നൽകാഞ്ഞതും കേരളം ഇത്ര വേഗം മറന്നു പോയോ ?വിനായകനെ ഇടതു പ്രൊഫൈലുകൾ ആഘോഷിക്കുകയാണ്. പാവം ദളിതരുടെ കയ്യടി കിട്ടാൻ മാത്രമെന്നാണ് യുവമോർച്ച ദേശീയ സെക്രട്ടറി പി ശ്യാംരാജ് മറുപടി നൽകിയിരിക്കുന്നത്.

കുറിപ്പ് വായിക്കാം

ഗംഗയും, ബാലൻ ചേട്ടനും മനസിലാക്കാതെ പോകരുത് കമ്മട്ടിപ്പാടത്തെ(കമ്യൂണിസ്റ്റ് പാർട്ടിയിലെ) സുരേന്ദ്രനാശാനെ, കമ്മട്ടിപ്പാടത്തെ പിള്ളേരെ ഉപയോഗിച്ചാണ് സുരേന്ദ്രൻ ആശാൻ മുതലാളിയായത്. കൂടെയുണ്ടെന്ന് തോന്നിച്ച്,ആശാന് വേണ്ടതെല്ലാം അയാൾ അവരെക്കൊണ്ട് ചെയ്യിച്ചു. അവസാനം ആകാശം മുട്ടുന്ന വീട്ടിലേക്ക് ആശാൻ താമസം മാറ്റിയപ്പോഴും ഗംഗയും,ബാലനുമെല്ലാം ചെറ്റക്കുടിലിൽ തന്നെ കിടന്ന് ആർക്കും വേണ്ടാതെ മരിച്ചു.

റീലിലെ കമ്മട്ടിപ്പാടവും,റിയലിലെ കമ്യൂണിസ്റ്റ് പാർട്ടിയും ഇതൊക്കെത്തന്നെ. “ലക്ഷം വീട് കോളനികൾ” എന്ന പേരിൽ പുല്ലുമുളയ്ക്കാത്ത മൊട്ടക്കുന്നുകളിലേക്ക് കേരളത്തിലെ ദളിതരെ തള്ളിയിട്ടിട്ട് നാളുകളെത്രയായി ? മധുവിനെ തല്ലിക്കൊന്നവനെ പാർട്ടി ബ്രാഞ്ച് സെക്രട്ടറി ആക്കിയതും, മധുവിന് വേണ്ടി വാദിക്കാൻ വന്ന വക്കീലിന് കമ്യൂണിസ്റ്റ് സർക്കാർ ഓഫീസ് തുടങ്ങാനുള്ള പണം പോലും നൽകാഞ്ഞതും കേരളം ഇത്ര വേഗം മറന്നു പോയോ ?വിനായകനെ ഇടതു പ്രൊഫൈലുകൾ ആഘോഷിക്കുകയാണ്. പാവം ദളിതരുടെ കയ്യടി കിട്ടാൻ മാത്രം.“ചത്തുപോയ” മുൻ മുഖ്യമന്ത്രിക്ക് ആദരാഞ്ജലികൾ എന്ന് പിണറായി വിജയൻ പറഞ്ഞില്ല. തോമസ് ഐസക്കോ, MV ഗോവിന്ദൻ മാസ്റ്ററോ, M സ്വരാജോ പറഞ്ഞില്ല.

പറയുകയുമില്ല.കാരണം അവർക്കറിയാം ഇന്നത്തെ മലയാളത്തിൽ ആ വാക്കിലെ മര്യാദകേട്. പകരം വിനായകൻ പറഞ്ഞപ്പോൾ അവരെല്ലാം കയ്യടിച്ചു.അത് ദളിതരുടെ ഭാഷയാണെന്ന് പറഞ്ഞു. അതായത് അപമര്യാദയായ വാക്കുകൾ ദളിതരുടെ പൊതുഭാഷയാണെന്നവർ സ്ഥാപിച്ചെടുത്തു. ഇതേ ലോജിക് ഉപയോഗിച്ച് മണിയാശാൻ്റെ തെറി പ്രയോഗങ്ങൾ “ഗ്രാമീണ ഭാഷ” എന്ന പേരിൽ ഇടുക്കിക്കാരുടെ തലയിലും കെട്ടി വയ്ക്കാറുണ്ട്. ഇത് ഞങ്ങളുടെ ഭാഷയാണെന്ന് ഒരു ദളിതനും അവകാശപ്പെട്ടില്ല. എന്നാൽ ഇത് നിങ്ങളുടെ ഭാഷ തന്നെയാണെന്ന് ഇടതു പക്ഷം അടിച്ചേൽപിച്ചു.

ഇതൊന്നും ദളിത് പക്ഷമല്ല, ദളിതർക്ക് വേണ്ടിയുമല്ല. പൊതു സമൂഹത്തിന് പിന്നിൽ സഞ്ചരിക്കാനല്ല മഹാത്മ അയ്യൻകാളി പഠിപ്പിച്ചത്, അവർക്കും മുന്നേ നടക്കാനാണ്. നീണ്ട കുപ്പായവും,തലയിലെ കെട്ടും,കുടമണി കെട്ടിയ കാളകൾ വലിക്കുന്ന കാളവണ്ടിയും അക്കാലത്തെ “മാന്യതയുടെ” വസ്ത്ര ധാരണ ശൈലിയായിരുന്നു. ഇംഗ്ലീഷ് ഭാഷയും, കോട്ടും, ടൈയും മാന്യതയുടെ അടയാളങ്ങളായ് കരുതിയിരുന്നൊരു കാലത്ത്(ഇന്ന് വ്യക്തിപരമായി ആ അഭിപ്രായമില്ല) അങ്ങനെ നടക്കാനാണ് മഹാത്മ അംബേദ്കർ കാണിച്ചു തന്നതും.

നിങ്ങൾ പിന്നാക്കക്കാരാണെന്നും കഴിവില്ലാത്തവരാണെന്നും അവർ പറഞ്ഞു കൊണ്ടേയിരിക്കും. കാരണം അധികാരത്തിൻ്റെ ആകാശക്കോട്ടകൾ കെട്ടാൻ അവർക്ക് നിങ്ങളെ ആവശ്യമാണ്. പൊളിറ്റ് ബ്യൂറോയിൽ, അധികാരക്കസേരകളിൽ ഒന്നും നിങ്ങളുണ്ടാവുകയുമില്ല. എന്നാൽ അവകാശങ്ങളും, അവസരങ്ങളുമുപയോഗിച്ച് ഉയർന്നു പറക്കുക എന്നത് നിങ്ങളുടെ കടമയാണ്.

shortlink

Related Articles

Post Your Comments


Back to top button