
സോഷ്യൽ മീഡിയയിലെ ദീർഘനാളത്തെ പരിഹാസത്തിനും കളിയാക്കലുകൾക്കും ഒടുവിൽ നടന്റെ തന്നെ ശക്തമായ അഭ്യർത്ഥനയ്ക്കും ശേഷം റോക്ക് എന്നറിയപ്പെടുന്ന ഹോളിവുഡ് സൂപ്പർ താരം ഡ്വെയ്ൻ ജോൺസന്റെ അടുത്തിടെ അനാച്ഛാദനം ചെയ്ത പ്രതിമയുടെ വെളുപ്പ് നിറം മാറ്റുമെന്ന് പാരീസിലെ മ്യൂസിയം അധികൃതർ വ്യക്തമാക്കി.
ഗ്രെവിൻ മ്യൂസിയം ഏതാനും നാളുകൾ മുൻപ് അനാച്ഛാദനം ചെയ്ത പ്രതിമ വളരെയധികം വിമർശനങ്ങളാണ് ഏറ്റുവാങ്ങിയത്. റോക്കിന്റെ മെലാനിൻ കുറവുള്ള” പ്രതിമയെക്കുറിച്ചുള്ള ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിന് പ്രശസ്ത സെലിബ്രിറ്റി ന്യൂസ് അക്കൗണ്ടായ ഷെയ്ഡ് 40,000-ത്തിലധികം കമന്റുകൾ ആണ് മണിക്കൂറുകൾ കൊണ്ട് ലഭിച്ചത്.
തന്റെ കളർ മാറ്റിയതിനെതിരെ നടനും വൻ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. കറുത്ത വർഗക്കാരനെന്ന് അഭിമാനത്തോടെ പറയുന്ന തന്റെ പ്രതിമയിൽ വെളുപ്പ് ആവശ്യത്തിലധികം ചേർത്തത് താരത്തെ ചൊടിപ്പിച്ചിരുന്നു.
Post Your Comments