CinemaGeneralLatest NewsNEWS

‘ഇപ്പോഴത്തെ പിള്ളേരുടെ ഓരോ ഫാഷനെ! കീറിയ ജീൻസിൽ സ്റ്റൈലിഷായി നടി പ്രയാഗ മാർട്ടിൻ’ റൽ

സാഗർ ഏലിയാസ് ജാക്കി റീലോഡ്ഡ് എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് പ്രയാഗ മാർട്ടി. പിന്നീട് മലയാളത്തിൽ തിരക്കുള്ള നദിയായ് പ്രയാഗ മാറിയിരുന്നു. കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന സിനിമയിലെ പ്രകടനം ഒരുപാട് ശ്രദ്ധനേടി കൊടുത്തു. എങ്കിലും ദിലീപിന്റെ നായികയായി രാമലീലയിൽ അഭിനയിച്ച ശേഷമാണ് പ്രയാഗയ്ക്ക് ഒരുപിടി ആരാധകരെ സ്വന്തമാക്കുന്നത്.

സിനിമയിൽ നിന്നും തൽക്കാലം ഒരു ബ്രെക്ക് എടുത്തിരിക്കുകയാണ് നടി. എന്നിരുന്നാലും സോഷ്യൽ മീഡിയകളിൽ സജീവമാണ്. നടിയുടെ പുതിയ ലുക്കും ഏറെ ശ്രദ്ധേയമായിരുന്നു. സോഹൻ സീനുലാലിന്റെ ഡാൻസ് പാർട്ടി എന്ന സിനിമയാണ് അടുത്തതായി പ്രയാഗയുടെ വരാനുള്ളത്. 2 വർഷത്തിന് ശേഷം പ്രയാഗ നായികയായി അഭിനയിക്കുന്ന ചിത്രമാണ് ഇത്. ഇതിന്റെ പ്രൊമോഷന്റെ ഭാഗമായി പ്രയാഗ കഴിഞ്ഞ ദിവസം തൃശൂർ ശോഭ സിറ്റി മാളിൽ എത്തിയിരുന്നു.

ഇത്തവണ പ്രയാഗയുടെ വേറിട്ട വസ്ത്രധാരണമാണ് ആളുകളുടെ ശ്രദ്ധനേടിയത്. കീറിയ സ്റ്റൈൽ ജീൻസ് ധരിച്ച് ഫ്രീക്ക് ലുക്കിലാണ് പ്രയാഗ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്. അതിന്റെ ഫോട്ടോസിനും വീഡിയോസിനും താഴെ രസകരമായ കമന്റുകൾ വരുന്നുണ്ട്. പുതിയ ലുക്ക് അടിപൊളി ആയിട്ടുണ്ട് എന്നാണ് ആരാധകർ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button