
വിജയ് നായകനായി എത്തിയ ലോകേഷ് കനകരാജിന്റെ ‘ലിയോ’ സൂപ്പർ ഹിറ്റായി കുതിക്കുകയാണ്. ഒക്ടോബർ 19 ന് റിലീസ് ചെയ്ത ചിത്രം, ഹോളിവുഡ് സൂപ്പർ നടൻ ലിയോനാർഡോ ഡികാപ്രിയോയെ നായകനാക്കി മാർട്ടിൻ സ്കോർസെസ് ഒരുക്കിയ ‘കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ’ ചിത്രത്തെയും കടത്തിവെട്ടിയിരുന്നു.
സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറും ‘ലിയോ’യുടെ നിർമ്മാതാക്കളും ‘ഓർഡിനറി പേഴ്സൺ’ എന്ന ഗാനത്തോടെ പുലിവാല് പിടിച്ചിരിക്കുകയാണ്. ‘പീക്കി ബ്ലൈൻഡേഴ്സിലെ ഒരു ട്രാക്കിന്റെ പകർപ്പ് ആണെന്നാണ് ആരോപിക്കുന്നത്. അടിച്ചുമാറ്റിയ ഗാനം എന്നാണ് ആളുകൾ ആരോപിക്കുന്നത്.
സംഗീതസംവിധായകൻ ഒട്നിക്കയെ ഓൺലൈനിൽ സമീപിച്ച് നെറ്റിസൺസ് അദ്ദേഹത്തിന്റെ ഗാനത്തിന്റെ കോപ്പി അടി നടന്നിരിക്കുന്നു എന്ന് ശ്രദ്ധയിൽ പെടുത്തിയിരുന്നു. തനിക്ക് ഇത് അറിയില്ല, പരിശോധിച്ച ശേഷം മറുപടി പറയാമെന്നാണ് ഒട്നിക്ക കുറിച്ചിരിക്കുന്നത്.
Post Your Comments