BollywoodCinemaLatest NewsWOODs

ദേശീയ അവാർഡ് വാങ്ങാൻ ആലിയ ഭട്ടെത്തിയത് സ്വന്തം വിവാഹ സാരിയിലോ? ചർച്ച ചെയ്ത് സോഷ്യൽ മീഡിയ

ഐവറി കളറുള്ള സാരിയാണ് നടി ധരിച്ചത്

ഗംഗുഭായ് കത്യവാഡി എന്ന ചിത്രത്തിലെ മികച്ച നടിക്കുള്ള പുരസ്‌കാരം 2023-ൽ ഡൽഹിയിൽ നടന്ന ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ എത്തിയ നിരവധി പ്രമുഖരിൽ ആലിയ ഭട്ടും രൺബീർ കപൂറും ഉണ്ടായിരുന്നു. യുവനടി ആലിയ എത്തിയത് വിവാഹ വസ്ത്രത്തിലാണോ എന്നാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.

2023 ലെ ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ നടി വിവാഹ വസ്ത്രം അണിഞ്ഞാണ് എത്തിയത്. സസ്റ്റെയിനബിൾ ഫാഷൻ എന്ന ആശയം മുൻ നിർത്തിയാണ് ഒരിക്കൽ അണിഞ്ഞ വസ്ത്രം ധരിച്ച് നടി വീണ്ടുമെത്തിയത്.   സബ്യസാചി മുഖർജി രൂപകല്പന ചെയ്ത ഐവറി കളറുള്ള സാരിയാണ് നടി ധരിച്ചത്.

ഐവറി നിറമുള്ള സാരിക്ക് ​ഗോൾഡൻ കളറുള്ള മാച്ചിംങ് ബ്ലൗസാണ് നടി ധരിച്ചത്. ഒരിക്കൽ ധരിച്ചത് വീണ്ടും ധരിക്കാത്ത താരങ്ങൾ സസ്റ്റെയിനബിൾ ഫാഷനെന്ന ആശയം ഉയർത്തി പിടിക്കുന്ന ആലിയയെ കണ്ട് പഠിക്കൂ എന്ന് സോഷ്യൽ മീഡിയ പറയുന്നു. ഒരിക്കൽ ധരിച്ചത് വീണ്ടും ധരിക്കാൻ തനിക്ക് മടിയില്ലെന്ന് ആലിയ പറഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button