മിഥുൻ മാനുവൽ തോമസ്സിന്റെ തിരക്കഥയിൽ അരുൺ വർമ്മ സംവിധാനം ചെയ്ത് സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലീഗൽ ലീഗൽ ത്രില്ലർ സിനിമയായ ഗരുഡന്റെ ട്രെയിലർ പുറത്തിറങ്ങി. ക്രൈമും, സസ്പെൻസും ദുരൂഹതകളും ഏറെ കോർത്തിണക്കിയിട്ടുള്ള ഒരു ചിത്രമാണിതെന്ന് ട്രെയിലറിലൂടെ വ്യക്തമാക്കുന്നു. മലയാള സിനിമയിൽ പുതുമയും വ്യത്യസ്ഥവുമായ നിരവധി ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ചു പോരുന്ന മാജിക്ക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
‘വിദ്യാർത്ഥിനി പീഢനക്കേസിൽ പൊലീസന്വേഷണം എങ്ങുമെത്താതെ ഇഴയുന്നതായി ആരോപണം’ – സുപ്രധാനമായ ഈ വാർത്തയുടെ പിന്നാമ്പുറങ്ങളിലേക്കാണ് ഈ ചിത്രം പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നതെന്ന് പിന്നീടുള്ള രംഗങ്ങൾ അടിവരയിട്ടു പറയുന്നു. ‘അന്നു ചെറിയ മഴയുണ്ടായിരുന്നു …… അരണ്ട വെളിച്ചത്തിൽ… ഞാൻ കണ്ടു സാറെ’, ജഗദീഷിന്റെ ഈ വാക്കുകൾ വലിയൊരു സംഭവത്തിന്റെ സൂചന നൽകുന്നു. ‘പുറത്തിറങ്ങിയ ഉടനെ നീ നല്ല ഗിമിക്സ് കാട്ടിത്തുടങ്ങി അല്ലേ?’ സുരേഷ് ഗോപി ബിജു മേനോനോടു പറയുമ്പോൾ ഇരുവരും തമ്മിലുള്ള, അങ്കം തുടരുന്നു എന്നു സൂചിപ്പിക്കുന്നു.
“അന്ന് എന്നെ അറസ്റ്റു ചെയ്യുമ്പോൾ ഞാൻ സാറിനോടു പറഞ്ഞില്ലേ യു ആർ മേക്കിംഗ് മിസ്റ്റേക്ക്…’. ലീഗൽ ത്രില്ലർ ഇവർക്കിടയിൽ മുറുകുകയാണ്. അതിൻ്റെ ഏതാനും രംഗങ്ങളാണ് ട്രയിലറിലൂടെ കാട്ടിത്തരുന്നത്. പൊലീസ് ഓഫീസറും പ്രൊഫസറും തമ്മിലുള്ള ഈ നിയമയുദ്ധം മുറുകുന്നതിനിടയിൽ അപ്രതീക്ഷിതമായ ചില വഴിത്തിരിവുകളും കടന്നു വരുന്നത് ചിത്രത്തെ ഏറെ ആകർഷമാക്കുന്നു. പ്രേഷകരെ, തുടക്കം മുതൽ ഒടുക്കം വരേയും ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള അവതരണമാണ് സംവിധായകൻ അരുൺ വർമ്മ ഈ ചിതത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്.
സുരേഷ് ഗോപിയും, ബിജു മേനോനും അഭിനയരംഗത്ത് മത്സരത്തോടെ അങ്കം കുറിക്കുമ്പോൾ അത് ചിത്രത്തിൻ്റെ മികവിനെ ഏറെ സ്വാധീനിക്കുന്നു. അഭിരാമി, ദിവ്യാ പിള്ള, തലൈവാസൽ വിജയ്, സിദിഖ്, ദിലീഷ് പോത്തൻ, അർജുൻ നന്ദകുമാർ, സന്തോഷ് കീഴാറ്റൂർ, ജയൻ ചേർത്തലാ, മേജർ രവി, ദിനേശ് പണിക്കർ ,ദിവ്യാ പ്രകാശ്, ബാലാജി ശർമ്മ, ജയ്സ് ജോസ്, രഞ്ജിത്ത് കങ്കോൽ മാളവിക, ജോസുകുട്ടി, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കഥ – ജിനേഷ്.എം. ജേയ്ക്ക് ബി ജോയ്സിൻ്റേതാണു സംഗീതം. ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിളളി. എഡിറ്റിംഗ് – ശ്രീജിത്ത് സാരംഗ്. കലാസംവിധാനം – സുനിൽ.കെ.ജോർജ്. മേക്കപ്പ്.റോണക്സ് സേവ്യർ. കോസ്റ്റ്യം -ഡിസൈൻ – സ്റ്റെഫി സേവ്യർ. നിശ്ചല ഛായാഗ്രഹണം – ശാലു പേയാട്. കോ- പ്രൊഡ്യൂസർ – ജസ്റ്റിൻ സ്റ്റീഫൻ. എക്സിക്യട്ടീവ് മൊഡ്യൂസർ -നവീൻ.പി.തോമസ്. ലൈൻ പ്രൊഡ്യൂസർ – സന്തോഷ് കൃഷ്ണൻ. ഡിസ്ട്രിബ്യൂഷൻ ഹെഡ് – ബബിൻ ബാബു. മാർക്കറ്റിംഗ് കൺസൽട്ടൻ്റ്- ബിനു ബ്രിംഗ് ഫോർത്ത്. ഡിസൈൻ – ആൻ്റണി സ്റ്റീഫൻ. പ്രൊഡക്ഷൻ മാനേജർ -ശിവൻ പൂജപ്പുര. പ്രൊഡക്ഷൻ എക്സികുടീവ് – സതീഷ് കാവിൽക്കോട്ട. പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൻപൊടുത്താസ്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം നവംബർ മൂന്നിന് മാജിക്ക് ഫ്രയിം റിലീസ് പ്രദrശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
Post Your Comments