CinemaGeneralLatest NewsNEWSTollywoodWOODs

ഏതെങ്കിലും ഒരു ജോലി ചെയ്യുന്ന പോലെ നിസാരമല്ല മണിരത്നത്തിന്റെ ഭാര്യയായിരിക്കുക എന്നത്: സുഹാസിനി

കുടുംബ ജീവിതം നയിക്കാൻ തനിക്ക് ആദ്യകാലങ്ങളിൽ താൽപ്പര്യം ഇല്ല

ഒരു ജോലി ചെയ്യുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് സംവിധായകനും ഭർത്താവുമായ മണിരത്നത്തിന്റെ ഭാര്യയായിരിക്കാൻ എന്ന് തുറന്ന് പറയുകയാണ് നടി സുഹാസിനി. എന്നെ സംബന്ധിച്ച് മറ്റേത് ജോലിയെക്കാളും ബുദ്ധിമുട്ട് ഏറിയ ഒന്നാണ് ഇത്. എങ്കിലും ഈ റോളും താൻ ആസ്വദിക്കുന്നുണ്ടെന്നും സുഹാസിനി.

കുടുംബ ജീവിതം നയിക്കാൻ തനിക്ക് ആദ്യകാലങ്ങളിൽ താൽപ്പര്യം ഇല്ലായിരുന്നു. സാമ്പത്തിക സുരക്ഷിതത്വവും അഭിനയവും മാത്രം നോക്കി ഒറ്റക്ക് ജീവിക്കാനായിരുന്നു താൽപ്പര്യം. ഒരിക്കലും വിവാഹം വേണ്ടെന്ന് തീരുമാനിച്ചിരുന്നു. മനസ് കൊണ്ട് അതിന് തയ്യാറായത് മണിരത്നത്തിനെ കണ്ടതിന് ശേഷമായിരുന്നെന്നും താരം.

20 വർഷങ്ങൾക്കൊക്കെ മുൻപ് എന്തായിരുന്നോ, അതാണ് ഞാൻ ഇപ്പോഴും, ഒരു മാറ്റവും ആരും അടിച്ചേൽപ്പിച്ചില്ല. എന്റെ ഫ്രീഡവും നഷ്ടമായിട്ടില്ലെന്നും അതിന് നന്ദി പറയുന്നത് മണിയോടാണെന്നും നടി. പഴയ അതേ ഞാനാണ് ഇപ്പോഴും ഉള്ളത്, വിട്ടു വീഴ്ച്ചകൾ വേണ്ടി വന്നിട്ടില്ല എന്നത് ഏറെ സന്തോഷിപ്പിക്കുന്നുണ്ടെന്നും താരം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button