ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ദളപതി വിജയ്യുടെ ‘ലിയോ’ ഒക്ടോബർ 19 ന് തിയേറ്ററുകളിലെത്തും. രാവിലത്തെ ഷോയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രൊഡക്ഷൻ ഹൗസായ സെവൻ സ്ക്രീൻ സ്റ്റുഡിയോ മദ്രാസ് ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച് ഹർജി സമർപ്പിച്ചിരുന്നു.
ലിയോയ്ക്ക് 4 മണിക്ക് രാവിലെ ഷോകൾ അനുവദിക്കാൻ സർക്കാരിനോട് ഉത്തരവിടാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. തമിഴ് നാട്ടിൽ അതിരാവിലെ 4മണിക്ക് ഫാൻസ് ഷോ നടത്തണമെന്ന ആവശ്യവുമായി നിർമ്മാതാവ് എസ് എസ് ലളിത് കുമാറാണ് കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചത്.
‘ലിയോ’യുടെ 4 മണി ഷോകൾക്ക് വിലക്ക് വന്നോടെ ദളപതി വിജയ് ആരാധകർ ഏറെ കാത്തിരിക്കുന്ന നിമിഷങ്ങളാണ് നഷ്ടമായത്. ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് വിജയുടെ ലിയോ.
Post Your Comments