CinemaGeneralLatest NewsMollywoodNEWSWOODs

കരയാതെ ഉറങ്ങാൻ പറ്റാത്ത ആ ദിവസങ്ങൾ, മരണത്തെ മുന്നിൽ കണ്ട ദിവസങ്ങൾ, ഇതെന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ കഥ: രഞ്ജു രഞ്ജിമാർ

ജീവിതത്തിൽ ആദ്യമായി പതറിപോയ ഒരു നിമിഷം എനിക്കുണ്ടായിരുന്നു

മലയാളികളുടെ പ്രിയപ്പെട്ട സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആണ് രഞ്ജു രഞ്ജിമാർ. ഇപ്പോൾ രഞ്ജു രഞ്ജിമാർ പങ്കുവച്ച ഞാൻ ഒറ്റപെട്ടു, എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്ത ആ നിമിഷം ഇന്നും ഒരു മുല്ലുപോലെ എന്നെ കുത്തി കുത്തി വേദനിപ്പിനുണ്ട്, കരയാതെ ഉറങ്ങാൻ പറ്റാത്ത ആ ദിവസങ്ങൾ, മരണത്തെ മുന്നിൽ കണ്ട ദിവസങ്ങൾ എന്ന് തുടങ്ങുന്ന കുറിപ്പാണ് വൈറലാകുന്നത്.

രഞ്ജു രഞ്ജിമാർ പങ്കുവച്ച കുറിപ്പ് വായിക്കാം

കുറ്റം പറയുന്നവർ ഇതൊന്നു വായിക്കാൻ മറക്കരുത്, ഈ ഒരു വീഡിയോ ഞാൻ വീണ്ടും പോസ്റ്റ്‌ ചെയ്യാൻ കുറെ കാരണങ്ങൾ ഉണ്ട്. ജീവിതത്തിൽ ആദ്യമായി പതറിപോയ ഒരു നിമിഷം എനിക്കുണ്ടായിരുന്നു, പെട്ടന്ന് ഞാൻ ഒറ്റപെട്ടു, എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്ത ആ നിമിഷം ഇന്നും ഒരു മുല്ലുപോലെ എന്നെ കുത്തി കുത്തി വേദനിപ്പിനുണ്ട്.

കരയാതെ ഉറങ്ങാൻ പറ്റാത്ത ആ ദിവസങ്ങൾ, മരണത്തെ മുന്നിൽ കണ്ട ദിവസങ്ങൾ, ഞാൻ സ്വയം എന്നെ തിരിച്ചറിയാനും, തിരിച്ചു പിടിക്കാനും എന്റെ മനസ്സിനെ പഠിപ്പിച്ച ആ നിമിഷം, ഞാൻ സ്വയം സന്തോഷിക്കാൻ ശ്രമം തുടങ്ങി, ചുറ്റിനും ആരൊക്കെ ഉണ്ടായിട്ടും, നമ്മുടേ സന്തോഷം നമ്മൾ തന്നെ ആണ് എന്ന തിരിച്ചറിവ്, എന്റെ സ്നേഹവും, വിശ്വാസവും എല്ലാം എല്ലാം എന്നിൽ നിന്നും നഷ്ടമായ ആ ദിവസങ്ങൾ ആണ് എന്നെ വീണ്ടും ആ പഴയ രെഞ്ചു രഞ്ജിമാർ എന്ന തീ ഗോളത്തെ പുനർജനിപ്പിച്ചത്.

ഇന്നു ഞാൻ തിരിച്ചറിയുന്നു എന്റെ സ്നേഹം കപടമല്ലായിരുന്നു, കറകളഞ്ഞു സ്നേഹിച്ചാൽ കറയില്ലാത്ത സ്നേഹം തിരിച്ചു കിട്ടും, സത്യം ഞാൻ തിരിച്ചറിയുന്നു അനുഭവിക്കുന്നു, നിങ്ങളും ശ്രമിക്കു, സ്വയം സന്തോഷിക്കാൻ, സ്വയം മരിക്കാനല്ല ജീവിച്ചു മരിക്കാൻ ശ്രമിക്കൂ.

shortlink

Related Articles

Post Your Comments


Back to top button