
തിരുവനന്തപുരം: ജെസി ഡാനിയേല്‍ ഫൗണ്ടേഷന് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കുഞ്ചാക്കോ ബോബനാണ് മികച്ച നടനുള്ള പുരസ്കാരം. ‘അറിയിപ്പ്’, ‘ന്നാ താൻ കേസ് കൊട്’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്കാരം. ‘ആയിഷ’, ‘വെള്ളിപ്പട്ടണം’ തുടങ്ങിയ സിനിമയിലെ അഭിനയത്തിന് മഞ്ജുവാര്യരെ മികച്ച നടിയായി തിരഞ്ഞെടുത്തു.
‘ന്നാ താൻ കേസ് കൊട്’ മികച്ച ചിത്രമായും ‘അറിയിപ്പ്’ സിനിമയുടെ സംവിധായകനായ മഹേഷ് നാരായണനെ മികച്ച സംവിധായകനായും തിരഞ്ഞെടുത്തു. ‘പുലിയാട്ടം’ എന്ന സിനിമയിലെ അഭിനയത്തിന് സുധീര്‍ കരമനയെ സ്വഭാവ നടനായി തിരഞ്ഞെടുത്തു. ‘അപ്പന്’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ പൗളി വില്‍സൺ സ്വഭാവ നടിയ്ക്കുള്ള അവാർഡ് നേടി. മികച്ച ബാലനടന് ആത്രേയ. പി – ചിത്രം മോമോ ഇന്‍ ദുബായ്. മികച്ച ബാലനടി ദേവനന്ദ – ചിത്രം മാളികപ്പുറം.
Post Your Comments