ബോളിവുഡ് നടി നികിത റാവലിനെ വസതിയിൽ തോക്കിന് മുനയിൽ തടഞ്ഞുനിർത്തി അവരുടെ വീട്ടിലെ ജീവനക്കാരിലൊരാൾ കവർച്ച ചെയ്തതാണ് ബോളിവുഡിലെ സംസാര വിഷയം. കവർച്ചക്കാരൻ നടിയുടെ വീട്ടിലെ ജോലിക്കാരിൽ ഒരാളാണെന്നും മറ്റ് ചില സംഘാംഗങ്ങളുമായി ചേർന്ന് പദ്ധതി തയ്യാറാക്കിയതായും വിവരങ്ങളുണ്ട്.
വർഷങ്ങളായി അറിയാവുന്ന സ്വന്തം വീട്ടിലെ ജീവനക്കാരാണ് കവർച്ച നടത്തിയതെന്ന് വിശ്വസിക്കാൻ പേടി തോന്നി, താൻ ഞെട്ടലിലായിരുന്നുവെന്ന് സംഭവത്തോട് പ്രതികരിച്ച് നടി നികിത പറഞ്ഞു. ആളുകൾ ആദ്യം വിശ്വാസം സമ്പാദിക്കുകയും പിന്നീട് ഇത് ഇത്രത്തോളം ദുരുപയോഗം ചെയ്യുകയും ചെയ്തതിൽ ഖേദമുണ്ട്. ഒന്നിലധികം ഗുണ്ടകൾ കഴുത്തിൽ കത്തിയുമായി ഭീഷണിപ്പെടുത്തുകയും തോക്കിൻ മുനയിൽ ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോൾ ഭയന്ന് പോയെന്നും നടി.
ഇത്തരത്തിൽ ഭയപ്പെടുത്തി, ഒരുപാട് കഷ്ടപ്പെട്ട് ഞാൻ വാങ്ങിയ ആഭരണങ്ങൾക്കൊപ്പം ഏകദേശം 3.5 ലക്ഷം രൂപയും അവർ കവർന്നുവെന്നും നടി പരാതിയിൽ വ്യക്തമാക്കി. എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ടെന്നും കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിനും പണവും ആഭരണങ്ങളും തിരികെ ലഭിക്കുന്നതിനുമായി അന്വേഷണം നടക്കുകയാണെന്നും പറഞ്ഞു. എന്ത് വന്നാലും പ്രതികളെ പിടികൂടണമെന്നും നടി പറഞ്ഞു.
Post Your Comments