ബോളിവുഡിലെ യുവ താരങ്ങളിൽ ശ്രദ്ധേയയാണ് സാന്യ മല്‍ഹോത്ര. ഷാരുഖ് ഖാൻ നായകനായ ജവാൻ ആണ് താരത്തിന്റെ പുതിയ ചിത്രം. ചരിത്ര വിജയം നേടി മുന്നേറുകയാണ് ചിത്രം. തനിക്ക് നേരിടേണ്ടി വന്നൊരു ദുരനുഭവത്തെക്കുറിച്ച് സാന്യ മനസ് തുറന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
കോളേജില്‍ നിന്നും മടങ്ങി വരുന്നതിനിടെ ഒരു സംഘം ആണുങ്ങള് തന്നെ പിന്തുടര്ന്ന് ശല്യം ചെയ്തുവെന്നും മോശമായ രീതിയില്‍ സ്പര്‍ശിച്ചുവെന്നും സാന്യ തുറന്നു പറഞ്ഞു. തനിക്കെതിരെ നടക്കുന്ന അതിക്രമം കണ്ടിട്ടും ആരും പ്രതികരിച്ചില്ലെന്നും സാന്യ പങ്കുവച്ചു.
‘ഞാന്‍ ഒറ്റയ്ക്കായിരുന്നു. അതിനാല്‍ മിണ്ടാതിരുന്നു. എനിക്ക് ഒന്നും ചെയ്യാനായില്ല. അവര്‍ തൊടാനും ശല്യം ചെയ്യാനും തുടങ്ങി. ഞാന്‍ നിസ്സഹായയായി. ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ എന്തും സംഭവിച്ചേക്കാം. നീയെന്തുകൊണ്ട് ഒന്നും ചെയ്തില്ല എന്നാണ് ആളുകള്‍ പൊതുവെ ചോദിക്കുക. പക്ഷെ ഇങ്ങനൊരു സാഹചര്യം വരുമ്ബോള്‍ കയ്യും കാലുമൊക്കെ അനങ്ങാതാകും. ആ സാഹചര്യത്തെ അതജീവിച്ചാല് മാത്രം മതിയെന്നാകും’- എന്നു സാന്യ പറഞ്ഞു
‘ഞാന്‍ രാജീവ് ചൗക്കില്‍ ഇറങ്ങിയതും അവര്‍ എന്നെ പിന്തുടരാന് തുടങ്ങി. അവര്‍ നല്ല ഉയരമുള്ള, മസ്കുലര്‍ ആയ പുരുഷന്മാരായിരുന്നു. ആ സ്റ്റേഷനില്‍ ആള്ത്തിരക്കുണ്ടായിരുന്നത് ഭാഗ്യമായി. ഞാന്‍ ഓടി വാഷ്റൂമില്‍ കയറി. അവിടെ നിന്ന് അച്ഛനെ വിളിച്ചു. എന്നെ വന്ന് കൂട്ടാന്‍ പറഞ്ഞു’. തനിക്ക് മോശം അനുഭവമുണ്ടായത് കണ്ടു നിന്നവരാരും സഹായിക്കാന്‍ വന്നില്ലെന്നും സാന്യ കൂട്ടിച്ചേർത്തു.
Post Your Comments