CinemaGeneralKeralaLatest NewsMollywoodNEWSWOODs

ജീവിതത്തിൽ എനിക്ക് എല്ലാ ആഡംബരങ്ങളും വേണമായിരുന്നു, തുറന്ന് പറഞ്ഞ് വിൻസി അലോഷ്യസ്‍

പൊന്നാനി പോലൊരു സ്ഥലത്ത് നിന്ന് സിനിമ മോഹിച്ച് എത്തി

നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയെത്തി എല്ലാവരുടെയും മനസ് കവർന്ന താരമാണ് നടി വിൻസി അലോഷ്യസ്‍. നായിക നായകനിലെ പ്രകടനം താരത്തിന് ഏറെ ആരാധകരെ നേടിക്കൊടുത്തിരുന്നു. പല സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെ അഭിനയം തുടങ്ങിയ വിൻസി അലോഷ്യസ്‍ കഴിഞ്ഞ വർഷം നേടിയത് സംസ്ഥാന പുരസ്കാരമാണ്.‌

പൊന്നാനി പോലൊരു സ്ഥലത്ത് നിന്ന് സിനിമ മോഹിച്ച് എത്തിയതും തന്റെ യാത്രകളും വളരെ എളുപ്പമല്ലായിരുന്നു എന്നാണ് നടി വിൻസി അലോഷ്യസ്‍ പറയുന്നത്. പണവും ആഡംബരവും കണ്ട് സിനിമയിലേക്ക് വരണമെന്ന് ആ​ഗ്രഹം തോന്നിയിരുന്നെന്നും എന്നാൽ സിനിമയിൽ വന്ന് കഴിഞ്ഞാണ് സിനിമ അഭിനയം എളുപ്പമല്ലെന്ന് മനസിലാക്കിയതെന്നും നടി.

സിനിമ ഇല്ലെങ്കിലും നല്ല ലക്ഷ്വറി ലൈഫിന് ജീവിതത്തിൽ കുറവ് വരരുതെന്ന് കരുതിയാണ് ആർക്കിടെക്ട് പഠിക്കാൻ പോയതെന്ന് വിൻസി അലോഷ്യസ്‍. അതാകുമ്പോൾ നല്ല കാശുള്ള പയ്യൻമാർ പിന്നീട് ആലോചനയുമായി വരുമെന്ന് താൻ എല്ലാകാലത്തും കണക്ക് കൂട്ടിയിരുന്നെന്നും, ആഡംബരത്തോട് തനിക്ക് ഇഷ്ടമാണെന്നും വിൻസി അലോഷ്യസ്‍ തുറന്ന് പറഞ്ഞു.

 

 

 

shortlink

Related Articles

Post Your Comments


Back to top button