
ലോകേഷ് ചിത്രം ലിയോക്കായി ഇളയദളപതി വിജയ് വാങ്ങുന്ന പ്രതിഫലമാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ലിയോയുടെ ആകെ ബജറ്റ് 300 കോടിക്ക് ഉള്ളിലാണെന്ന് സൂചന വരുമ്പോൾ ഇതിൽ 130 കോടിക്കടുത്താണ് വിജയ് പ്രതിഫലമായി വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വെട്രി എന്ന തമിഴ് സിനിമയിൽ ബാലതാരമായിട്ടായിരുന്നു വിജയ് അരങ്ങേറ്റം കുറിച്ചത്. ബാലതാരമായി അഭിനയിച്ചതിന് അന്ന് ആദ്യമായി 500 രൂപയാണ് താരത്തിന് പ്രതിഫലമായി ലഭിച്ചത്. രജനീകാന്ത് കഴിഞ്ഞാൽ വിജയ് ആണ് തമിഴിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
തന്റെ ആരാധകർക്ക് വേണ്ടിയുള്ളതാണ് തന്റെ സിനിമകൾ എന്ന് പറയുന്ന വിജയ് ലക്ഷ്യം വക്കുന്നത് കിടിലൻ ചിത്രങ്ങളെയാണ്. ബോക്സോഫീസ് ഹിറ്റ് ചിത്രങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനാൽ വിജയുടെ മാർക്കറ്റ് വാല്യുവും വളരെ കൂടുതലാണ്. മലയാളത്തിലും ഏറെ ആരാധകരുള്ള താരമാണ് വിജയ്.
Post Your Comments