CinemaGeneralInternationalLatest NewsNEWS

ബുസാൻ ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി റോഷൻ മാത്യുവിന്റെ പാരഡൈഡ്

പ്രസന്ന വിതാനഗെയുടെ ചിത്രം പാരഡൈസ്

ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള കിം ജിസോക്ക് അവാർഡ് കരസ്ഥമാക്കി പ്രസന്ന വിതാനഗെയുടെ ചിത്രം പാരഡൈസ് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. റോഷൻ മാത്യു, ദർശന രാജേന്ദ്രൻ, എന്നിവരെ കൂടാതെ ശ്രീലങ്കൻ അഭിനേതാക്കളായ ശ്യാം ഫെർണാണ്ടോ, മഹേന്ദ്ര പെരേര എന്നിവരുൾപ്പെടെ എല്ലാ താരങ്ങളും അണിനിരക്കുന്ന പാരഡൈസിന്റെ വേൾഡ് പ്രീമിയർ ബുസാനിൽ നടന്നു.

2017-ൽ സ്ഥാപിതമായ ഈ അഭിമാനകരമായ അവാർഡ്, സിനിമയുടെ വളർച്ച കണ്ടെത്തുന്നതിനും പിന്തുണയ്ക്കുന്നതിനും വേണ്ടി ജീവിതം സമർപ്പിച്ച അന്തരിച്ച കിം ജിസോക്കിന്റെ സ്മരണാർത്ഥമാണ്. ഏഷ്യൻ സിനിമയുടെ സമകാലിക നിലയെ പ്രതിഫലിപ്പിക്കുന്ന മികച്ച സിനിമകൾക്കാണ് അവാർഡ് നൽകുന്നത്.

ശ്രീലങ്കയിൽ ചിത്രീകരിച്ച പാരഡൈസ് ഒരു വിനോദസഞ്ചാര ദമ്പതികളുടെ അവധിക്കാലത്തെക്കുറിച്ചുള്ള ചിത്രമാണ്. ബുസാനിലെ പ്രേക്ഷകർ ചെയ്തതുപോലെ എല്ലായിടത്തും പ്രേക്ഷകർ സിനിമ ആസ്വദിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് എന്നാണ് പാരഡൈസിന്റെ അണിയറ പ്രവർത്തകർ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button