മുംബൈയിൽ നടന്ന ഒരു അവാർഡ് ദാന ചടങ്ങിൽ ബോളിവുഡ് നടി അനന്യ പാണ്ഡെ പങ്കെടുത്തിരുന്നു. പരിപാടിയിൽ നിന്നുള്ള നടിയുടെ നിരവധി ഫോട്ടോകളും വീഡിയോകളും വൈറലായി മാറി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ, അനന്യയെ സമ്മതമില്ലാതെ സ്പർശിച്ച ഒരാളെ കാണാം.
ബോളിവുഡിലെ നടിമാരിൽ മുൻനിരയിലാണ് നടി അനന്യ. ഒരു സെൽഫി അഭ്യർത്ഥിച്ച് അടുത്തെത്തിയ ആരാധകൻ ചെയ്ത പണിയാണ് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനത്തിന് കാരണമാകുന്നത്. കറുത്ത ഗൗൺ ധരിച്ചാണ് അനന്യ പരിപാടിയിൽ പങ്കെടുത്തത്. വേദിയിലേക്ക് പോകുന്ന അനന്യയെയാണ് വീഡിയോയിൽ കാണാനാവുക.
എന്നാൽ അനന്യയുടെ അടുത്തേക്ക് വന്ന ഒരു ആരാധകൻ ഫോട്ടോയെടുക്കാൻ അനുവാദം ചോദിക്കുന്നതും എന്നാൽ അനുവാദം കൂടാതെ ശരീരത്തിൽ സ്പർശിക്കുകയും ചെയ്യുകയായിരുന്നു. ഉടൻ തന്നെ നടി അസ്വസ്ഥയായി കാണപ്പെട്ടു. എന്നാൽ ആത്മനിയന്ത്രണം പാലിച്ച് പ്രശ്നം വഷളാക്കാതെ അനന്യ പരിപാടി പൂർത്തിയാക്കുകയും ചെയ്യുകയായിരുന്നു. നടിയുടെ വസ്ത്രത്തിന്റെ അളവ് കുറവായിരുന്നു എന്ന തരത്തിലാണ് കുറച്ചുപേർ വളരെ മോശമായി നടിക്കെതിരെ സംഭവിച്ച കാര്യത്തിന് കാരണവുമായെത്തിയത്.
Post Your Comments