
നടിയും സംഗീതജ്ഞയുമായ സബ ആസാദ് അടുത്തിടെ ലാക്മെ ഫാഷൻ വീക്കിൽ പരിപാടി അവതരിപ്പിച്ചിരുന്നു. ഇൻസ്റ്റാഗ്രാമിൽ ട്രോളുകൾ വരുകയും അവരിൽ നിന്ന് ലഭിച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ അടക്കം നടി പുറത്തെത്തിക്കുകയും ചെയ്തിരിക്കുകയാണ്.
റാംപിലെ സബയുടെ നൃത്തപ്രകടനത്തോട് പലരും വളരരെ മോശമായാണ് പ്രതികരിച്ചത്. നിങ്ങൾക്ക് തെറാപ്പി വേണം, ലോകമറിയുന്ന ഹൃതിക്കിനെ നീ നാണം കെടുത്തും, നിങ്ങൾക്ക് ഭ്രാന്താണോ എന്ന് തുടങ്ങി നിരവധി മെസേജുകളാണ് നടിക്ക് ലഭിച്ചത്. ഈ ലോകം നിങ്ങളെപ്പോലുള്ള ആളുകളാൽ നിറഞ്ഞിരിക്കുന്നു, അവർ തങ്ങളുടെ സ്ക്രീനുകളുടെ സുരക്ഷിതത്വത്തിന് പിന്നിൽ ലോകത്തിലേക്ക് വിദ്വേഷമല്ലാതെ മറ്റൊന്നും എത്തിക്കുന്നില്ല എന്നാണ് സബ മറുപടിയായി കുറിച്ചത്.
തനിക്ക് ഓൺലൈനിൽ ലഭിക്കുന്ന വെറുപ്പിനെക്കുറിച്ച് സംസാരിക്കുമ്പോൾ, സബ ആസാദ് പറഞ്ഞു, വെറുപ്പ് പ്രകടമായതിനാൽ പല മെസേജുകളും നോക്കാറില്ല. ഞാൻ നിങ്ങളോട് എന്ത് ചെയ്തു? ഞാൻ എന്റെ ജീവിതം നയിക്കുന്നു, നിങ്ങൾ നിങ്ങളുടേതും, എന്തുകൊണ്ട് പലരും എന്റെ രക്തത്തിനായി കാത്തിരിക്കുന്നുവെന്നും നടി രോഷാകുലയായി ചോദിക്കുന്നു.
Post Your Comments