‘രെഹ്നാ ഹേ തെരേ ദിൽ മേ’ എന്ന ചിത്രത്തിലൂടെയാണ് ദിയ മിർസ അഭിനയ ലോകത്തേക്ക് എത്തിയത്. മാധവനും സെയ്ഫ് അലിഖാനുമായിരുന്നു പ്രധാന കഥാപാത്രങ്ങൾ. മാഡിയുടെ കഥാപാത്രം എന്നെ പിന്തുടരുമ്പോൾ എനിക്ക് അസ്വസ്ഥത തോന്നിയിരുന്നു, എന്നാൽ മാധവന്റെ കഥാപാത്രം തന്നെ സ്റ്റോക്ക് ചെയ്യുകയായിരുന്നു എന്നാണ് ദിയ മിർസ ഇപ്പോൾ പറയുന്നത്.
മാധവന്റെ കഥാപാത്രം സ്റ്റോക്ക് ചെയ്യുന്നതിൽ ബുദ്ധിമുട്ട് ഉണ്ടായിരുന്നു, പക്ഷെ സെയ്ഫ് അലിചെയ്ത കഥാപാത്രം പാവവും മനോഹരവുമായിരുന്നു, പക്ഷേ എന്തിന് അവനെ വിട്ട് പോയി എന്നും മനസിലാകുന്നില്ലെന്നും ദിയ മിർസ പറഞ്ഞു. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് ‘രഹനാ ഹേ തെരേ ദിൽ മേ’. ആർ മാധവൻ അഭിനയിച്ച ‘മിന്നലെ’ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്.
തമിഴിൽ സൂപ്പർ ഹിറ്റായി മാറിയ ചിത്രമായിരുന്നു മിന്നലെ. സിനിമയിൽ സജീവമല്ലാത്ത ദിയ ഇപ്പോൾ സാമൂഹ്യ സേവന രംഗത്താണ് കൂടുതൽ നേരം ചിലവഴിക്കുന്നത്. 2000 ത്തിൽ മിസ് ഏഷ്യ പസഫിക് ഇന്റർനാഷ്ണൽ പുരസ്കാരവും ദിയ നേടിയിരുന്നു.
Post Your Comments